Connect with us

എന്നിലെ കലാകാരനെ കണ്ടെത്തിയ വ്യക്തിക്ക് ജന്മദിനാശംസകൾ! രഞ്ജിത്തിന് പൃഥ്വിയുടെ പിറന്നാൾ ആശംസ

Malayalam

എന്നിലെ കലാകാരനെ കണ്ടെത്തിയ വ്യക്തിക്ക് ജന്മദിനാശംസകൾ! രഞ്ജിത്തിന് പൃഥ്വിയുടെ പിറന്നാൾ ആശംസ

എന്നിലെ കലാകാരനെ കണ്ടെത്തിയ വ്യക്തിക്ക് ജന്മദിനാശംസകൾ! രഞ്ജിത്തിന് പൃഥ്വിയുടെ പിറന്നാൾ ആശംസ

സംവിധായകൻ രഞ്ജിതിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ തന്നിലെ കലാകാരനെ കണ്ടെത്തിയ വ്യക്തിയെന്ന് വിശേഷിപ്പിച്ച് ആശംസ നേർന്നിരിക്കുകയാണ് പൃഥ്വിരാജ്. “എന്നിലെ കലാകാരനെ കണ്ടെത്തിയ വ്യക്തിക്ക് ജന്മദിനാശംസകൾ!,” എന്നാണ് രഞ്ജിതിന്റെ ജന്മദിനമായ സെപ്തംബർ അഞ്ചിന് അദ്ദേഹത്തിന് ആശംസ നേർന്നുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്.

പൃഥ്വിരാജിന് ‘നന്ദനം’ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്കുള്ള വഴി ഒരുക്കിയ വ്യക്തിയാണ് സംവിധായകൻ രഞ്ജിത്ത്. ഒരു അവധിക്കാലത്തിന്റെ ബോറടി മാറ്റാൻ അമ്മ മല്ലികാ സുകുമാരൻ പറഞ്ഞിട്ട് രഞ്ജിത്തിനെ കാണാൻ പോയ പൃഥ്വിരാജ് ‘നന്ദനം’ എന്ന ചിത്രത്തിലൂടെ നായകനായി മലയാളസിനിമയിൽ എത്തി. ഒന്ന് അഭിനയിച്ചു നോക്കിയിട്ട്, വെക്കേഷൻ തീരുമ്പോഴേക്കും ഓസ്ട്രേലിയയിലേക്ക് തിരിച്ചുപോയി പഠനം തുടരാം എന്ന് പ്ലാൻ ചെയ്തിരുന്നു പൃഥ്വിയെ സംബന്ധിച്ച് ജീവിതത്തിന്റെ ഒരു 360 ഡിഗ്രിയിലുള്ള മാറ്റം തന്നെയായിരുന്നു ‘നന്ദനം’ കാത്തുവെച്ചത്.

സംവിധായകൻ ഫാസിൽ ആയിരുന്നു ഒരു സിനിമയ്ക്ക് വേണ്ടി ആദ്യം പൃഥ്വിരാജിനെ ഇന്റർവ്യൂ ചെയ്തത്. എന്നാൽ ആ സിനിമ നടക്കാതെ പോയി. ഫാസിലിൽ നിന്നും പൃഥ്വിയെ കുറിച്ച് അറിഞ്ഞ രഞ്ജിത്ത് പിന്നീട് കോഴിക്കോട്ടേക്ക് വിളിപ്പിക്കുകയായിരുന്നു. പിന്നീട് പൃഥ്വരാജ് എന്ന നടന്റെയും താരത്തിന്റെയും പിറവിയായി മാറി അത്

2002ലായിരുന്നു നന്ദനം പുറത്തിറങ്ങിയത്. തിരക്കഥ, ഇന്ത്യൻ റുപ്പീ തുടങ്ങി നിരവധി ചിത്രങ്ങളിൽ സംവിധായകനും നടനുമായി ഒന്നിച്ച് പ്രവർത്തിച്ച രഞ്ജിത്തും പൃഥ്വിരാജും സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലും അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രത്തിലും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. രണ്ട് ചിത്രങ്ങളിലും ഇരുവരും അച്ഛനും മകനുമായിട്ടായിരുന്നു അഭിനയിച്ചിരുന്നത്.

More in Malayalam

Trending

Recent

To Top