രാഷ്ട്രീയവും ഇന്ത്യൻ സിനിമയും തമ്മിൽ അടുത്ത ബന്ധമാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ സിനിമയിലേക്ക് എത്തുന്നതും സിനിമ താരങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകരമായി മാറുന്നതുമെല്ലാം നമ്മുടെ രാജ്യത്തെ പതിവ് കാഴ്ചകളിൽ ഒന്നാണ്. ഡല്‍ഹി മുതല്‍ കേരളം വരെ സഞ്ചരിച്ചാൽ ഇത്തരം നിരവധി പേരെ കാണാന്‍ സാധിക്കും. ഇപ്പോഴും നിരവധി സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമയെന്ന ആരും കൊതിക്കുന്ന മായിക ലോകത്തേക്കുള്ള ഓഫറുകള്‍ പല രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ലഭിക്കുന്നുണ്ട്.
അതിൽ ഇപ്പോൾ ശശി തരൂരിന്റെ കഥയാണ് ചർച്ചയിരിക്കുന്നത്. ബോളിവുഡിന്റെ സൂപ്പര്‍താരമായ സല്‍മാന്‍ ഖാന്‍ നായകനായെത്തുന്ന ചിത്രത്തിലേക്കുള്ള ഓഫര്‍ വന്നിട്ടും അത് നിരസിച്ചൊരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് ശശി തരൂര്‍. രസകരമായ ഈ സംഭവം നടക്കുന്നത് 2018 ലാണ്. തന്നെ തേടി വന്ന അഭിനയിക്കാനുള്ള അവസരം തട്ടിക്കളയാന്‍ ശശി തരൂര്‍ പറഞ്ഞ കാരണവും രസകരമാണ്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഈ സംഭവത്തെക്കുറിച്ച് മനസ് തുറന്നത്.
2018 ല്‍ നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഈ സംഭവം വെളിപ്പെടുത്തുന്നത്. എന്നാല്‍ സിനിമയുടെ പേരോ സംവിധായകന്റെ പേരോ ശശി തരൂര്‍ വെളിപ്പെടുത്തിയില്ല. എങ്കിലും അഭിനയിക്കാനുള്ള ഓഫര്‍ ലഭിച്ചത് എന്നും മറക്കാനാകാത്തൊരു ഓര്‍മ്മയായി സൂക്ഷിക്കുമെന്നാണ് തരൂര്‍ പറയുന്നത്. ചിത്രത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുടെ വേഷമാണ് തരൂരിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ തന്റെ ഒരു സുഹൃത്ത് നല്‍കിയ ഉപദേശം മാനിച്ച് താന്‍ അഭിനയിക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നാണ് ശശി തരൂര്‍ പറയുന്നത്.
”നിനക്ക് വിദേശകാര്യ മന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ വിദേശകാര്യ മന്ത്രിയായി അഭിനയിക്കരുത്” എന്നായിരുന്നു തന്റെ സുഹൃത്ത് നല്‍കിയ ഉപദേശമെന്നും തരൂര്‍ പറയുന്നു. ഇതോടെ താന്‍ ഈ തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നും തരൂര്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ തിരുവന്തപുരത്തു നിന്നുമുള്ള എംപിയാണ്. ഇന്ത്യയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളുമാണ് തരൂര്‍. നേരത്തെ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലായി പ്രവര്‍ത്തിക്കുകയും സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തിട്ടുണ്ട്.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...