
Malayalam
ബെയിലിയെ ചേർത്ത് നിർത്തി മോഹൻലാൽ, സ്റ്റൈലൻ ലുക്കിൽ നടൻ… കൈയ്യിലെ വാച്ചിന് വില കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ
ബെയിലിയെ ചേർത്ത് നിർത്തി മോഹൻലാൽ, സ്റ്റൈലൻ ലുക്കിൽ നടൻ… കൈയ്യിലെ വാച്ചിന് വില കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

പൊന്നോമന നായ ബെയിലിയേയുമെടുത്തുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൂടുതൽ ചെറുപ്പമായി സ്റ്റൈലൻ ലുക്കിലാണ് താരമുള്ളത്. കൈയ്യിൽ കിടക്കുന്ന വാച്ച് ഹബ്ലോട്ട് ബിഗ് ബാംഗ് യുനിക്കോ ഇറ്റാലിയ ഇൻഡിപെൻഡഡ് ബ്ലൂവാണ്. പുതിയ ചിത്രത്തിന് ഒരു മണിക്കൂറിനകം ഇരുപത് ലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ രസകരമായ കമൻറുകളുമായി നിരവധിപേർ എത്തിയിട്ടുമുണ്ട്.
ആ കണ്ണുകളിൽ മലയാളികളെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങൾ ജ്വലിച്ച് നിൽക്കുന്നത് പോലെ, ഒടിയൻ ഏല്പിച്ച പരിക്കുകൾ ലാലേട്ടന്റെ മുഖത്തു നിന്നും മാഞ്ഞു തുടങ്ങുന്നു, ആ നോട്ടം ഹൃദയത്തിൽ, എവിടെയോ ആ പഴയ വിൻറേജ് ലാലേട്ടൻ ലുക്ക് വീണ്ടും കാണാൻ കഴിയുന്നു തുടങ്ങിയ കമന്റുകളുമായാണ് ആരാധകർ ചിത്രം ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീനും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ടിജോ ജോണുമാണ്.
ചിത്രം ഏറ്റെടുത്തതോടെ കൈയ്യിൽ കിടക്കുന്ന വാച്ചേതെന്ന് കണ്ടുപിടിച്ച് വിലയും ചിലർ കമന്റ് ചെയ്യുന്നുണ്ട്. സ്വിസ് ലക്ഷ്വറി വാച്ച് നിര്മ്മാതാക്കളായ ‘ഹബ്ലോട്ടി’ന്റെ പുതിയ മോഡലായ ബിഗ് ബാംഗ് യുനിക്കോ ഇറ്റാലിയ ഇൻഡിപെൻഡൻഡ് ബ്ലൂ വാച്ചാണ് കൈയിൽ താരം കെട്ടിയിരിക്കുന്നത്. ഇരുപത് ലക്ഷത്തിനടുത്താണ് വാച്ചിന് ഇന്ത്യൻ വിപണിയിൽ വില.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...