പ്രശസ്ത സിനിമാ- സീരിയല്‍ താരങ്ങളായ ചന്ദ്രാലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരാകുകയാണ്. സ്വന്തം സുജാത എന്ന പരമ്പരയില്‍ ഒരുമിച്ചഭിനയിച്ചു വരികയാണ് ഇരുവരും. പ്രണയ വിവാഹമല്ലെന്നും ഇരുവീട്ടുകാരും ചേര്‍ന്ന് ആലോചിച്ചുറപ്പിച്ചതാണെന്നും ചന്ദ്രാലക്ഷ്മണ്‍ പറഞ്ഞിരുന്നു
വിവാഹം ആര്‍ഭാടത്തോടെ ആവില്ല എന്നാണ് ചന്ദ്ര ലക്ഷ്മണ് ഒരു മാധ്യമത്തോട് പ്രതികരിച്ചത്. ഏറ്റവും സിംപിള്‍ ആയിരിക്കണം തന്റെ വിവാഹമെന്നു മുമ്പേ താന്‍ തീരുമാനിച്ചപ്പോള്‍ അച്ഛനും അമ്മയും ഒപ്പമായിരുന്നു. തങ്ങളുടേത് ഇന്റര്‍കാസ്റ്റ് മാര്യേജ് ആണ്. ടോഷേട്ടന് താന്‍ ആഗ്രഹിച്ചിരുന്ന ഒരാള്‍ തന്നെയാണ്. ദൈവമായി ചേര്‍ത്തുവച്ച ഒരു അമൂല്യ ബന്ധമാണ് തങ്ങളുടേതെന്നും ഫീല്‍ ചെയ്തിട്ടുണ്ട്. ആ ഒരു ലവ് റെസ്പെക്ട് ബേസില്‍ ആണ് വിവാഹം.
അതു കൊണ്ടു തന്നെ ഇരുവിഭാഗങ്ങളുടെയും കള്‍ച്ചര്‍ അംഗീകരിച്ച് ഒരു സിംപിള്‍ വിവാഹം ആയിരിക്കും തങ്ങളുടേത്. വിവാഹം എന്ന് പറയുന്നത് ഒരു ഈഗോ ബേസ് ചെയ്തു കാണിക്കേണ്ട കാര്യമല്ലല്ലോ. താന്‍ ഇത്ര ചിലവഴിച്ചു, ഇത്രയും മുടക്കിയാണ് വിവാഹം കഴിക്കുന്നത് എന്ന് കാണിക്കേണ്ട കാര്യം ഇല്ലല്ലോ. വിവാഹം ഒരു കോംപെറ്റിഷന്‍ ആക്കി കാണിക്കേണ്ട ഒന്നല്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്.
സ്നേഹം മതി അല്ലാതെ ആര്ഭാടത്തില് അല്ല ഒരു വിവാഹജീവിതം തുടങ്ങേണ്ടത് എന്ന സന്ദേശം ഇതിലൂടെ പോകുന്നുണ്ട് എങ്കില്‍ അത്രയും നല്ലത്. ഒരു സിംപിള്‍ ക്ളോസ് ഫാമിലി അഫെയര്‍ ആയി വിവാഹം നടത്തണം എന്നാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. വളരെ സിമ്പിളായി. വീട്ടുകാര്‍ ഡേറ്റ് ഫിക്സ് ചെയ്തു കഴിഞ്ഞാല്‍ വളരെ ലളിതമായി ഒരു രജിസ്റ്റര്‍ മാര്യേജില്‍ ഒതുക്കാന്‍ ആണ് തങ്ങള്‍ ആലോചിക്കുന്നത്.
ആനയ്ക്ക് നെറ്റിപ്പട്ടം അണിഞ്ഞപോലെ ആഭരണങ്ങള്‍ ഇട്ടു നടക്കാന്‍ എനിക്ക് താത്പര്യമില്ല. ഇതെന്റെ കാഴ്ചപാടാണ്. വിവാഹത്തിലൂടെ ഒരു സന്ദേശം സമൂഹത്തിനു നല്‍കണം എന്നാണ് തന്റെ ആഗ്രഹം. ഇതാണ് വിവാഹം, അല്ലാതെ പരസ്യ ചിത്രങ്ങളില്‍ കാണുന്ന പോലെ ഇത്രയും ആഭരണം ഇടുന്നതാണ് ഒരു വധു എന്ന് പറയുന്നതിനോട് യോജിപ്പില്ല. അതല്ല നമ്മുടെ സമൂഹം, അങ്ങനെ ആകരുത് എന്ന് ചന്ദ്ര ലക്ഷ്മണ് പറഞ്ഞു.
2002ല്‍ പുറത്തിറങ്ങിയ ‘മനസെല്ലാം’ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് ചന്ദ്ര ലക്ഷ്മണ്. അതേവര്‍ഷം ‘സ്റ്റോപ്പ് വയലന്‍സ്’ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും എത്തി. ചക്രം, കല്യാണ കുറിമാനം, ബോയ്ഫ്രണ്ട്, ബെല്‍റാം vs താരാദാസ്, പച്ചക്കുതിര തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2003ല്‍ ‘സ്വന്തം’ എന്ന പരമ്പരയില്‍ ‘സാന്ദ്ര നെല്ലിക്കാടന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സീരിയല്‍ ലോകത്തേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പതിലേറെ പരമ്പരകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
‘സ്വന്തം സുജാത’യിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് ചന്ദ്ര ലക്ഷ്മണ് അവതരിപ്പിക്കുന്നത്. ‘സുജാത’യെ സഹായിക്കുന്ന ‘അഡ്വ: ആദം ജോണ്‍’ എന്ന കഥാപാത്രത്തെയാണ് ടോഷ് ക്രിസ്റ്റി പരമ്പരയില്‍ അവതരിപ്പിക്കുന്നത്. കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ പ്രശസ്തനായ ടോഷ് ക്രിസ്റ്റി ചെമ്പട ഉള്‍പ്പെടെയുള്ള നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഇതുവരെയും നന്ദ കുറ്റക്കാരിയാണെന്ന് വിശ്വസിച്ചിരുന്ന ഇന്ദീവരതില്ലുവരുടെ മുന്നിൽ നന്ദ തെറ്റുകാരിയല്ല, ഗൗരി എന്റെ മകളാണെന്ന് പറഞ്ഞപ്പോൾ തന്നെ കളി മാറി. ഇത്രയും...
അശ്വിൻ തന്നെ കൊല്ലാൻ നോക്കുകയാണെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുകയാണ് ശ്രുതി. പക്ഷെ അശ്വിന് ഇതൊന്നും മനസിലായിട്ടില്ല. ശ്രുതിയുടെ പെട്ടെന്നുള്ള മാറ്റം...
സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി....
പാറുവിന്റെയും വിശ്വജിത്തിന്റെയും വിവാഹ വാർത്ത ശോഭയും അറിഞ്ഞു. വീട്ടിലെത്തിയ പാറുവിനെയും വിശ്വനെയും ഇറക്കിവിടുകയും ചെയ്തു. പക്ഷെ അവരുടെ വിവാഹം മുതലാക്കി പല്ലവിയെ...