മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ചന്തുനാഥ്. മാലിക് എന്ന ചിത്രത്തിലും സുപ്രധാന വേഷത്തില്‍ ആണ് താരം എത്തിയത്. മോഹന്‍ലാല്‍ ചിത്രങ്ങളായ റാം, 12ത് മാന്‍ തുടങ്ങിയ ചിത്രങ്ങളിലും ചന്തുനാഥ് അഭിനയിക്കുന്നുണ്ട്. ഇരു ചിത്രങ്ങളിലും മോഹന്‍ലാലിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായിട്ടാണ് നടന് എത്തുന്നത്.
ഇപ്പോഴിതാ കോവിഡ് കാലത്തെ സിനിമാജീവിതത്തെ കുറിച്ച് പറയുകയാണ് താരം. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ചന്തുനാഥ് ഇതേ കുറിച്ച് പറഞ്ഞത്. എല്ലാവരെയും ഒരുപോലെ ബാധിച്ച കോവിഡ് തന്നെയും കഷ്ടത്തിലാക്കി. ലാലേട്ടന്റെ റാം സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞുനില്ക്കുന്ന സമയത്താണ് കോവിഡ് പടരുന്നത്.
സ്വപ്നത്തിലേക്കൊന്ന് പിടിച്ചുകയറിയപ്പോഴേക്കും നെറുകും തലയിലിട്ട് ഒരു അടി കിട്ടിയ അവസ്ഥയിലായിരുന്നു അപ്പോള്‍. പിന്നെ ചോര എന്ന ഷോര്‍ട്ട് ഫിലിമിനായി കുറെ സമയം മാറ്റിവെച്ചു. ആ സമയത്താണ് സംവിധായകന് ജീത്തു ജോസഫ് ട്വല്‍ത്ത് മാനിലേയ്ക്ക് ക്ഷണിക്കുന്നത്. മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുക എന്നത് കുടുംബത്തിലേക്ക് തിരിച്ച് ചെല്ലുന്നത് പോലെയാണ് എന്നതിനാല്‍ സന്തോഷം തോന്നി.
നല്ല സിനിമകളില്‍ അഭിനയിക്കുക എന്നത് തന്നെയാണ് ഏതൊരു നടനെപ്പോലെ തന്റെയും ആഗ്രഹം. പരിചയസമ്പന്നരായ അഭിനേതാക്കള്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ ആത്മവിശ്വാസം കൂടുകയാണ്. അതേസമയം മോഹന്‍ലാല്‍ ചിത്രങ്ങള്‍ കൂടാതെ സുരേഷ്ഗോപി- ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പാപ്പന് എന്ന ചിത്രത്തിലും ചന്തുനാഥ് അഭിനയിക്കുന്നുണ്ട്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....