മൂന്നു വയസില്‍ ബാലതാരമായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഒറ്റ കരച്ചില്! സിനിമയില്‍ അന്ന അഭിനയിക്കുമെന്ന് ഞാന്‍ മാത്രമല്ല വീട്ടിലും ആരും കരുതിയില്ല; ബെന്നി പി. നായരമ്പലം
മൂന്നു വയസില്‍ ബാലതാരമായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഒറ്റ കരച്ചില്! സിനിമയില്‍ അന്ന അഭിനയിക്കുമെന്ന് ഞാന്‍ മാത്രമല്ല വീട്ടിലും ആരും കരുതിയില്ല; ബെന്നി പി. നായരമ്പലം
മൂന്നു വയസില്‍ ബാലതാരമായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഒറ്റ കരച്ചില്! സിനിമയില്‍ അന്ന അഭിനയിക്കുമെന്ന് ഞാന്‍ മാത്രമല്ല വീട്ടിലും ആരും കരുതിയില്ല; ബെന്നി പി. നായരമ്പലം
ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറുകയായിരുന്നു തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകൾ അന്ന ബെന്‍.
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടാണ് അന്ന പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്തത്. കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളായി എത്തി ഒടുവിൽ സാറാസിലെ സാറയായി എത്തിനിൽക്കുകയാണ്
ഇപ്പോൾ ഇതാ മകളെ കുറിച്ച് തുറന്ന് പറയുകയാണ് ബെന്നി പി. നായരമ്പലം. സിനിമയില്‍ മകൾ അഭിനയിക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്നാണ് ബെന്നി പറയുന്നത്. കുമ്പളങ്ങി നൈറ്റ്സ് സിനിമയുടെ ഓഡിഷന് പോകണം എന്ന് പറഞ്ഞപ്പോള്‍ നിരുത്സാഹപ്പെടുത്തിയതായി ബെന്നി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…
ബാലതാരമായി അഭിനയിക്കാന്‍ അവസരം വന്നിട്ട് പോവാതിരുന്ന ആളാണ് അന്ന. സിനിമയില്‍ അന്ന അഭിനയിക്കുമെന്ന് ഞാന്‍ മാത്രമല്ല വീട്ടിലും ആരും കരുതിയില്ല. അന്ന പോലും ചിന്തിച്ചില്ല. ലാല്‍ജോസിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വിളിച്ചു. മൂന്നു വയസില്‍ ബാലതാരമായി അഭിനയിക്കാന്‍ രാജേട്ടന് (രാജന് പി. ദേവ്) വിളിച്ചപ്പോള്‍ ഒറ്റ കരച്ചില്.”
”രണ്ടു പ്രാവശ്യം അവസരം വന്നിട്ട് പോവാതെയിരുന്ന ആള് ഒരു സുപ്രഭാതത്തില്‍ പറയുന്നു അഭിനയിക്കണമെന്ന്. കുമ്പളങ്ങി നൈറ്റ്സിന്റെ ഓഡിഷനു പോവട്ടെ എന്നു ചോദിച്ചപ്പോള്‍ നിരുത്സാഹപ്പെടുത്തി എന്നാല്‍ തലവര പോലെ എല്ലാം കയറി വന്നു” എന്നും ബെന്നി പി. നായരമ്പലം പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...