
Malayalam
മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു; വമ്പൻ മേക്കോവർ.. ചിത്രം വൈറൽ
മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു; വമ്പൻ മേക്കോവർ.. ചിത്രം വൈറൽ
Published on

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് ഖുശ്ബു കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
അത്രമേൽ മാറ്റമായിരുന്നു താരത്തിനുണ്ടായിരുന്നത്. കൂടുതൽ സ്വിമ്മായി അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെട്ടതോടെ ഈ ചിത്രങ്ങളെല്ലാം ആരാധകരും ഏറ്റെടുക്കുകയായിരുന്നു. താരത്തിന്റെ പുത്തൻ മേക്കോവർ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ. മെലിഞ്ഞ് സുന്ദരിയായാണ് താരം ചിത്രത്തിൽ ഉള്ളത്. തന്റെ സോഷ്യൽ മീഡിയ വഴിയാണ് ഖുശ്ബു ശരീര ഭാരം കുറച്ചതിനെ കുറിച്ച് വിശദീകരിച്ചത്.
കഠിനാധ്വാനം ഫലം കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നാണ് ചിത്രങ്ങൾക്കൊപ്പം ഖുശ്ബു കുറിച്ചിരിക്കുന്നത്. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേർ ഖുശ്ബുവിന് അഭിനന്ദനം അറിയിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
ബാലതാരമായിട്ടായിരുന്നു ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് തെന്നിന്ത്യയിലെ ഒഴിച്ചു കൂടാനാകാത്ത താരമായി നടി മാറി. രജനീകാന്ത്, കമൽഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നഡ, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...