
Malayalam
വിവാഹത്തിന് ശേഷം ഭാര്യയ്ക്കൊപ്പമുള്ള ആദ്യ ഓണം ആഘോഷമാക്കി നടന് ബാല; ചിത്രം വൈറൽ
വിവാഹത്തിന് ശേഷം ഭാര്യയ്ക്കൊപ്പമുള്ള ആദ്യ ഓണം ആഘോഷമാക്കി നടന് ബാല; ചിത്രം വൈറൽ

നടന് ബാല രണ്ടാമതും വിവാഹിതനാവുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. എന്നാല്‍ ഒരു മാസം മുന്‍പ് തന്നെ ബാല വിവാഹിതനായെന്നും ഭാര്യയുടെ പേര് എലിസബത്ത് ആണെന്നും പിന്നാലെ പുറത്ത് വന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായി എല്ലുവിനെ കൂടി പരിചയപ്പെടുത്തിയത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള നിരവധി വിശേഷങ്ങള്‍ പുറത്ത് വന്നു.
ഇപ്പോഴിതാ വിവാഹശേഷമുള്ള ആദ്യ ഓണാഘോഷത്തിന്റെ വീഡിയോയുമായിട്ടാണ് ബാല എത്തിയിരിക്കുന്നത്. ബാലയ്ക്ക് ഓണസദ്യ വിളമ്പി കൊടുക്കുന്ന ഭാര്യയെയാണ് വീഡിയോയില്‍ കാണിച്ചിട്ടുള്ളത്.
രണ്ടാള്‍ക്കും ഓണത്തിന്റെ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ആരാധകരും സുഹൃത്തുക്കളുമെല്ലാം എത്തി. നിങ്ങള്‍ക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടേ. പുതിയ ജീവിതവും നല്ലൊരു കുടുംബവും വന്ന് ചേരട്ടേ എന്നുമാണ് ബാലയുടെ പോസ്റ്റിന് താഴെ കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്. അതേ സമയം ബാലയുടെ പുതിയ വിവാഹത്തെ കുറിച്ചും രണ്ട് ഭാര്യമാരെയും താരതമ്യം ചെയ്തുള്ള വിമര്‍ശനങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. കാണാന്‍ കൊള്ളില്ലെന്ന് സൂചിപ്പിച്ച് കൊണ്ട് കമന്റിട്ട ആള്‍ക്ക് ബാലയുടെ ആരാധകര്‍ തന്നെ മറുപടി കൊടുത്തിട്ടുമുണ്ട്.
‘ബാല ഇത്ര വലിയ നടനായിട്ടും വലിയ ധനികന് ആയിട്ടും ഒരു കാര്യവുമില്ല. കാണാന്‍ കൊള്ളാവുന്ന ഒരു ഭാര്യയെ കിട്ടാന്‍ യോഗമില്ല. ആദ്യത്തെ ഭാര്യയെ ഒരു ഭംഗിയും ഇല്ലായിരുന്നു. ഇപ്പൊ അതിനെക്കാളും വളരെ വളരെ കാണാന്‍ കൊള്ളില്ലാത്ത ഒരു സ്ത്രീയെ ആണ് കിട്ടിയിരിക്കുന്നത്.
രണ്ട് സ്ത്രീകളും ബാലയുടെ പ്രശസ്തിയും പണവും മോഹിച്ചു ബാലയെ വീഴിച്ചെടുത്തതാണ്. ഇങ്ങനെ അവനവന്റെ നിലയ്ക്കും വിലയ്ക്കും യോജിക്കാത്ത ബന്ധത്തില്‍ ചെന്ന് ചാടിയാല്‍ ഇതും ഒരുപാട് കാലം നിലനില്‍ക്കില്ല. നാട്ടില്‍ നിന്നൊരു പെണ്‍കുട്ടിയാണ് വേണ്ടിയിരുന്നത്. ആദ്യത്തെ ഭാര്യ സമ്പത്തിന്റെ പകുതിയും ജീവനാംശമായി കൊണ്ടു പോയി. ഇനി രണ്ടാമത്തെ ഭാര്യ ബാക്കിയുള്ള സ്വത്തും കൊണ്ടു പോകും. അവസാനം ബാല കേരളത്തില്‍ വരുന്ന സാധാരണ പാണ്ടികളുടെ തൊഴില്‍ ചെയ്യേണ്ടി വരുമെന്നാണ് ഒരാള്‍ വിമര്‍ശന രൂപേണ പറയുന്നത്.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....