കോമഡി സ്കിറ്റുകളിലൂടെയും ടിവി പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നോബി മാര്‍ക്കോസ്. ഇപ്പോഴിതാ ഒരു പരിപാടിയ്ക്കിടെ ആദ്യമായി തന്നെ മോണോ ആക്ട് പഠിപ്പിച്ചത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നോബി.
പ്രീമിയര്‍ പത്മിനി സീരീസിലെ അഖിലിന് റഹീമിന്റെ ഛായയുണ്ടെന്ന് പറഞ്ഞപ്പോഴാണ് റഹീമിനെക്കുറിച്ചുള്ള ഓര്‍മകള്‍ നോബി പങ്കുവച്ചത്. ‘എഎ റഹീം എന്റെ അയല്‍ക്കാരനാണ്. എന്നെ പണ്ട് ആദ്യമായി മോണോ ആക്ട് പഠിപ്പിച്ചതും റഹീമാണ്.
അങ്ങനെയൊരു സംഭവമുണ്ട്. സ്കൂള്‍ കാലത്ത് റഹീം പഠിപ്പിസ്റ്റും സ്കൂള്‍ ലീഡറുമായിരുന്നു. നാടകത്തില്‍ പ്രധാന റോളുകള്‍. അങ്ങനെയാണ് എന്നെ മോണോ ആക്ട് പഠിപ്പിച്ചത്” എന്നും റഹീമിന്റെ ചെറിയൊരു ഛായ അഖിലിനുണ്ടെന്നും നോബി കൂട്ടിച്ചേര്‍ത്തു.
മെഗാ സ്റ്റാർ മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം ക്രിസ്റ്റഫർനായി കാത്തിരിക്കുകയാണ് ആരാധകർ . ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ്...
നിരവധി ആരാധകരുള്ള യുവതാരമാണ് ദുല്‍ഖര്‍ സല്മാന്. ഇപ്പോഴിതാ താരം കന്നഡ സിനിമയിലേയ്ക്ക് കടക്കുന്നുവെന്നാണ് വിവരം. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തോടാണ് ദുല്‍ഖര്‍...