പ്രേക്ഷക പ്രീതി ഏറെ നേടി മുന്നേറുകയാണ് രാക്കുയിൽ എന്ന പരമ്പര . അതിൽ തുളസി എന്ന കഥാപാത്രമായി എത്തുന്നത് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ദേവിക നമ്പ്യാർ ആണ്. അവതാരകയായും, നർത്തകിയായും ആരാധകരെ സ്വന്തമാക്കിയ ദേവിക ഒരു ഇടവേളക്ക് ശേഷമാണ് ശക്തമായ കഥാപാത്രമായി തിരികെയെത്തിയിരിക്കുന്നത് . നായകനായി എത്തുന്നത് റൊൺസൺ വിൻസെന്റാണ്.
ഇപ്പോൾ പരമ്പരയിലെ ഒരു പുതിയ വിശേഷം ആണ് വൈറലായിക്കൊണ്ടിരിക്കുന്നത് . “നായിക പാടി.. ഗായകൻ അഭിനയിച്ചു” എന്നതാണ് ഈ പരമ്പരയുടെ പുതുമ. ഗായകൻ മറ്റാരുമല്ല, പ്രേക്ഷരുടെ പ്രിയങ്കരനായ വിജയ് മാധവ് ആണ്.
‘രാക്കുയിൽ’ നായിക ദേവിക നമ്പ്യാർ സീരിയലിനു വേണ്ടി ഒരു ഗാനം പാടി. ദേവിക സ്വയം ‘രണ്ടുവരി പാട്ടുകാരി’ എന്നാണ് വിശേഷിപ്പിക്കാറ്. ‘എല്ലാ പാട്ടിന്റെയും രണ്ടുവരി ഒപ്പിക്കാം. പാട്ട് അഭിനയം പോലെ എന്റെ കംഫർട്ട് മേഖലയല്ല. റെക്കോഡിങ്ങിന് നന്നായി ബുദ്ധിമുട്ടി. പക്ഷേ ഫൈനൽ പാട്ട് കേട്ടപ്പോൾ ഒത്തിരി സന്തോഷമായി. പാട്ട് ശരിക്കും നന്നായിട്ടുണ്ട് എന്നാണ് ദേവിക പറഞ്ഞത്.
എന്നാൽ അവിടം കൊണ്ടും അവസാനിക്കുന്നില്ല പരമ്പര വിശേഷം , സീരിയലിലെ ഈ ഗാനത്തിൽ അത് പാടിയ ഗായകൻ അഭിനയിക്കുന്നുമുണ്ട്. റിയാലിറ്റിഷോ മുതൽ കാലങ്ങളായി മലയാളികൾക്ക് സുപരിചിതനായ വിജയ് മാധവ് ആണ് ആ നായകൻ.
വിജയ് ഒരു ഗസ്റ്റ്റോളിൽ സീരിയലിൽ എത്തുന്നുണ്ട്. ദേവികയ്ക്ക് പാട്ടെന്ന പോലെ അഭിനയം വിജയുടേയും കംഫർട്ട് മേഖലയല്ല. പാടിയ പല ആൽബങ്ങളിലും വിജയ് അഭിനയിച്ചിട്ടുണ്ട്. പാടാനുള്ള കഴിവ് തനിക്ക് നൈസർഗികമായ കിട്ടിയതാണെന്ന് വിജയ് കരുതുന്നു.
സംഗീതസംവിധാനം ചെയ്യുമ്പോൾ സ്വന്തം സൃഷ്ടി എന്ന വിധത്തിൽ കിട്ടുന്ന ഒരു ആത്മസംതൃപ്തിയും സന്തോഷവും വേറെയാണെന്നതാണ് വിജയുടെ പക്ഷം. ഒരു ചലച്ചിത്രത്തിന് സംഗീതം ചെയ്യാനുള്ള ഒരുക്കത്തിലാണ് വിജയ് മാധവ്
ദേവികയും വിജയ് മാധവും ഒന്നിച്ച് പാടുകയും അഭിനയിക്കുകയും ചെയ്ത ‘രാക്കുയിലി’ലെ ഗാനം മഴവിൽ മനോരമയിലൂടെ കാണാം. ഗാനത്തിന്റെ രചന മനു മഞ്ജിത്ത് സംഗീതം ഷാൻറഹ്മാനുമാണ്. നിർവ്വഹിച്ചിരിക്കുന്നത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....