
Malayalam
അന്ന് കട്ട് ചെയ്ത കളഞ്ഞ ആ കോൾ വിസ്മയയുടേതോ? സുരേഷ് ഗോപി കാരണം ‘വെട്ടിലായ’ ആ യുവാവ്
അന്ന് കട്ട് ചെയ്ത കളഞ്ഞ ആ കോൾ വിസ്മയയുടേതോ? സുരേഷ് ഗോപി കാരണം ‘വെട്ടിലായ’ ആ യുവാവ്
Published on

വിസ്മയയുടെ മരണം കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു നിരവധി പേർ ആ പെൺകുട്ടിയുടെ ഗതികേടിനെയും തീരുമാനത്തെയും കുറിച്ച് വിലപിക്കുകയുണ്ടായി. എംപി സുരേഷ് ഗോപി, ഗവർണർ അടക്കമുള്ള പ്രമുഖർ അവരുടെ വീട്ടിൽ പോയിരുന്നു. അന്ന് ആ പെൺകുട്ടി തന്റെ നമ്പർ അന്വേഷിച്ചു എന്ന വിവരം സുരേഷ് ഗോപി വേദനയോടെയാണ് അറിഞ്ഞത്.
ഇപ്പോളിതാ അതിനേക്കാൾ വേദനയുള്ള ഒരു വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. അടുത്തിടെയായിരുന്നു സുരേഷ് ഗോപി വിസ്മയയുടെ നിലമേലിലെ വീട് സന്ദര്‍ശിച്ചത്. സുരേഷ് ഗോപിയെ പല തവണ അവള്‍ വിളിച്ചിരുന്നുവെന്നും, കിട്ടിയില്ലെന്നും വിസ്മയയുടെ അമ്മ അന്ന് പറഞ്ഞിരുന്നു.ആ കോള്‍ തനിക്ക് കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ അവള്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ വാര്‍ത്തയറിഞ്ഞതോടെ എരുമപ്പെട്ടി കോട്ടപ്പുറം ചീനിക്കല്‍ മനോജിന് കുറ്റബോധം തോന്നുകയാണ്. അതിനു പിന്നിൽ ഒരു കാരണമുണ്ട് സുരേഷ് ഗോപിയല്ലേ എന്നും ചോദിച്ച് ആയിരക്കണക്കിന് കോളുകളാണ് മനോജിന് വരുന്നത്.
അല്ല എന്ന് മറുപടി പറഞ്ഞ് പെട്ടെന്നു കട്ട് ചെയ്യും. അതില്‍ ഏതെങ്കിലുമൊരു കോള്‍ വിസ്മയയുടെതായിരുന്നോ എന്നാണ് മനോജിന്റെ സംശയം. സുരേഷ് ഗോപിയുമായി മനോജിന് ഒരു ബന്ധവും ഇല്ല. രണ്ട് വര്‍ഷം മുന്‍പാണ് സുരേഷ് ഗോപി അല്ലേ എന്നും ചോദിച്ചുകൊണ്ടുള്ള ഫോണ്‍ വിളി വന്നു തുടങ്ങിയത്. ആദ്യം താൻ അതത്ര കാര്യമാക്കിയില്ല. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ സുരേഷ് ഗോപി എത്തിയതോടെ കോളുകളുടെ എണ്ണം കൂടുകയുണ്ടായി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രശ്‌നം തീര്‍ന്നില്ല. ജോലി സംബന്ധമായുള്ള കോളുകള്‍ വരുന്നതിനാല്‍ ദീര്‍ഘകാലമായി ഉപയോഗിക്കുന്ന നമ്ബര്‍ മാറ്റാനും കഴിയില്ല എന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.അങ്ങനെ ആകെ മൊത്തം വല്ലാത്തൊരു മാനസിക അവസ്ഥയിലാണ് മനോജ് ഇപ്പോൾ ഉള്ളത്.
അതേസമയം മരിച്ച വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കുമെന്ന് കുടുംബത്തോട് അറിയിച്ചിരുന്നു.
വിസ്മയയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം . തൻ്റെ ഫോൺ നമ്പർ പലരോടും വിസ്മയ ചോദിച്ചിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വളരെ വൈകിയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിക്കുന്ന വേളയിലായിരുന്നു സുരേഷ് ഗോപി വീട്ടിലെത്തിയത്. “എൻ്റെ ഫോൺ നമ്പർ നൽകാമോ എന്ന് ചോദിച്ച് മാധ്യമപ്രവർത്തകർക്ക് വിസ്മയ സന്ദേശം അയച്ചിരുന്നു. ജീവിക്കാൻ അത്രമാത്രം മോഹിച്ച് കാണും ആ കുട്ടി. എന്നാൽ ഇപ്പോഴാണ് ഇക്കാര്യങ്ങൾ ഞാൻ അറിയുന്നത്. ന്യായവും നീതിയും നടക്കുമെന്നും സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു .
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...