
Social Media
ഒന്നാനാം ഊഞ്ഞാൽ ഒരു പൂവിനൂഞ്ഞാൽ; ഓണം ഓര്‍മ്മകളില്‍ മലയാളികളുടെ പ്രിയ നായിക! ആളെ മനസ്സിലായോ?
ഒന്നാനാം ഊഞ്ഞാൽ ഒരു പൂവിനൂഞ്ഞാൽ; ഓണം ഓര്‍മ്മകളില്‍ മലയാളികളുടെ പ്രിയ നായിക! ആളെ മനസ്സിലായോ?

മലയാളികളുടെ പ്രിയ താരത്തിന്റെ ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒന്നാനാം ഊഞ്ഞാൽ ഒരു പൂവിനൂഞ്ഞാൽ എന്ന ഗാനത്തിന്റെ ആദ്യ വരികൾ അടിക്കുറിപ്പായി നൽകിയിരിക്കുകയാണ് താരം. മറ്റാരുമല്ല നടി ദിവ്യ ഉണ്ണിയുടെ ചിത്രമാണ് വൈറലാകുന്നത്. തലയില്‍ മുല്ലപ്പൂ ചൂടി ഊഞ്ഞാലാടുന്ന ദിവ്യയെയാണ് കാണാൻ കഴിയുന്നത്
ബാലതാരമായി സിനിമയില്‍ എത്തിയ ദിവ്യ , ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ആദ്യമായി നായികയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യ 2013 ല്‍ പുറത്തിറങ്ങിയ മുസാഫിര്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലും നൃത്തലോകത്തും വളരെ സജീവമാണ് ദിവ്യ.
2002 ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ. സുധീര്‍ ശേഖറുമായുള്ള ദിവ്യാ ഉണ്ണിയുടെ ആദ്യ വിവാഹം. പിന്നീട് 2017ലാണ് വിവാഹമോചിതയാകുന്നത്. പിന്നീട് ദിവ്യ അരുണിനെ വിവാഹം കഴിക്കുകയായിരുന്നു
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണിക്ക് സ്വന്തമായി ശ്രീപാദം സ്കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവും ഉണ്ട്. ദിവ്യയുടെയും അരുണിന്റെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത് കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു. മീനാക്ഷിക്കും അർജുനും ശേഷം എത്തിയ മകൾക്ക് ഐശ്വര്യ ഉണ്ണി അരുൺ കുമാർ എന്നാണ് പേര് നൽകിയത്.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...