മമ്മൂട്ടിയുടെ പുതിയ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നടന്മാരും ആരാധകരുമെല്ലാം മമ്മൂട്ടിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തുകൊണ്ടിരിക്കുകയാണ്. ദുൽഖർ സൽമാനും ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അതിന് പൃഥ്വിരാജ് നൽകിയ കമന്റാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. “ലോകത്ത് അദ്ദേഹമെങ്ങനെയാണ് ഇത് ചെയ്യുന്നത്?” എന്നാണ് പൃഥ്വി കൗതുകത്തോടെ ചോദിക്കുന്നത്.
ലുക്കിന്റെ കാര്യത്തിൽ വീട്ടിൽ ഒരു മത്സരം നടക്കുന്നുണ്ടല്ലേ എന്നാണ് ഒരു ആരാധകൻ ദുൽഖറിനോട് ചോദിക്കുന്നത്.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവമാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അടുത്ത മെഗാസ്റ്റാർ ചിത്രം. ചിത്രത്തിനായി മുടി നീട്ടിവളർത്തുകയാണ് താരമിപ്പോൾ. തെലുങ്കിൽ എജന്റ് എന്നൊരു ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. അഖിൽ അക്കിനേനി നായകനാവുന്ന ചിത്രത്തിൽ വില്ലനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുക.
അതേസമയം മമ്മൂട്ടി അഭിനയ ജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ടതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. മമ്മൂട്ടിയെ ആദരിക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രത്യേക പരിപാടി ഒരുക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ തന്റെ പേരിലുള്ള ആഘോഷം കൊവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. കൊവിഡ് കാലത്ത് പണം മുടക്കി ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി അറിയിക്കുകയായിരുന്നു.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...