സര്‍ജറി കഴിഞ്ഞ് 16-ാമത്തെ ദിവസം പാടിയ ഗാനമായിരുന്നു അത്; റെക്കോര്‍ഡിംഗിന് പോവുന്ന കാര്യം അമ്മയും ഭര്‍ത്താവും മാത്രമേ അറിഞ്ഞിരുന്നുള്ളൂ, ഇഷ്ടഗാനത്തെ കുറിച്ച് സുജാത

നിരവധി ഗാനങ്ങള്‍ മധുര സ്വരത്തിലൂടെ മലയാളികള്‍ക്ക് സമ്മാനിച്ച ഗായികയാണ് സുജാത. ഇപ്പോഴിതാ താന്‍ പാടിയ പാട്ടുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളെ കുറിച്ച് പറയുകയാണ് സുജാത. സര്‍ജറി കഴിഞ്ഞ് 16-ാമത്തെ ദിവസം പാടിയ ഗാനത്തെ കുറിച്ചുള്ള ഓര്‍മ്മകളാണ് സുജാത ഒരു അഭിമുഖത്തിനിടയില്‍ പങ്കുവച്ചത്.
മധുരനൊമ്പരക്കാറ്റ് സിനിമയിലെ ‘ദ്വാദശിയില്‍’ എന്ന ഗാനത്തെ കുറിച്ചാണ് സുജാത പറയുന്നത്. വയറിലൊരു സര്‍ജറി കഴിഞ്ഞ് 16-ാമത്തെ ദിവസമാണ് ആ ഗാനം പാടിയത്. റെക്കോര്‍ഡിംഗിന് പോവുന്ന കാര്യം അമ്മയും മോഹനും മാത്രമേ അറിഞ്ഞിരുന്നുള്ളൂ.
കുടുംബത്തിലുള്ളവരൊക്കെ അറിഞ്ഞാല്‍ ചീത്ത പറയും. നല്ലൊരു പാട്ടായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ പാടാതിരുന്നിട്ട് ഒരുമാതിരിയായിരുന്നു. ഇരുന്നാണ് ഈ ഗാനം പാടിയത്. സാധാരണ നിന്നൊക്കെയല്ലേ റെക്കോര്‍ഡിംഗ്. അത് നന്നായി വരികയും ചെയ്തു എന്നാണ് സുജാത പറയുന്നത്.
സുജാതയ്ക്കൊപ്പം യേശുദാസും ചേര്‍ന്നാണ് ദ്വാദശിയില്‍ എന്ന ഗാനം ആലപിച്ചത്. കമലിന്റെ സംവിധാനത്തില്‍ 2000ല്‍ ആണ് മധുരനൊമ്പരക്കാറ്റ് പുറത്തെത്തിയത്. സംയുക്ത വര്‍മ്മയും ബിജു മേനോനുമാണ് ചിത്രത്തില്‍ വേഷമിട്ടത്. വിദ്യാസാഗര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...