ശരണ്യ മരിച്ച വിവരം എങ്ങനെയോ ലീക്കായി, അതോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകള്‍ വന്നു. ശരണ്യയുടെ ഫോൺ അമ്മയുടെ കയ്യിലായിരുന്നു! നെറ്റ് ഓണായിരുന്നതിനാൽ നോട്ടിഫിക്കേഷന്‍ വന്നു… ആ ഷോക്കിൽ നിന്നു ചേച്ചി മോചിതയായിട്ടില്ല; സീമ ജി നായർ
ശരണ്യ മരിച്ച വിവരം എങ്ങനെയോ ലീക്കായി, അതോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകള്‍ വന്നു. ശരണ്യയുടെ ഫോൺ അമ്മയുടെ കയ്യിലായിരുന്നു! നെറ്റ് ഓണായിരുന്നതിനാൽ നോട്ടിഫിക്കേഷന്‍ വന്നു… ആ ഷോക്കിൽ നിന്നു ചേച്ചി മോചിതയായിട്ടില്ല; സീമ ജി നായർ
ശരണ്യ മരിച്ച വിവരം എങ്ങനെയോ ലീക്കായി, അതോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകള്‍ വന്നു. ശരണ്യയുടെ ഫോൺ അമ്മയുടെ കയ്യിലായിരുന്നു! നെറ്റ് ഓണായിരുന്നതിനാൽ നോട്ടിഫിക്കേഷന്‍ വന്നു… ആ ഷോക്കിൽ നിന്നു ചേച്ചി മോചിതയായിട്ടില്ല; സീമ ജി നായർ
നടി ശരണ്യ ശശിയുടെ മരണവാർത്ത ഏറെ വേദനയോടെയാണ് മലയാളികൾ കേട്ടറിഞ്ഞത്. കാൻസർ രോഗം വർഷങ്ങളായി പിടിമുറുക്കിയെങ്കിലും ജീവിതത്തിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷ എല്ലാവർക്കുമുണ്ടായിരുന്നു. എന്നാൽ കൊറോണയെ നേരിടാൻ ആ പാവത്തിന് കഴിഞ്ഞില്ല.
ശരണ്യയുടെ കൂടെ ഒരു ചേച്ചിയുടെ സ്നേഹം നൽകി ഒപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് സീമ ജി നായർ. അതുകൊണ്ട് തന്നെ അവളുടെ വിയോഗം ഏറ്റവും കൂടുതൽ ദുഃഖം നൽകിയ ഒരാൾ സീമയാണ്. ശരണ്യ സഹായിക്കാന്‍ എപ്പോഴും സീമ ഒപ്പമുണ്ടായിരുന്നു. ശരണ്യയ്ക്ക് സ്നേഹ സീമ എന്ന വീട് ഒരുക്കിയത് സീമ ജി നായരും ചേര്‍ന്നായിരുന്നു.
മകളെപ്പോലെ ജീവിതത്തിന്റെ ഭാഗമായിരുന്ന ശരണ്യ വിട്ടുപോയെന്ന് നടി സീമാ ജി നായർക്ക് ഇനിയും ഉൾക്കൊള്ളാനാവുന്നില്ല. അവസാനഘട്ട ചികിത്സയ്ക്കായി വലിയ ചെലവുണ്ടായെങ്കിലും ശരണ്യ പോയതോടെ ഇനിയാർക്ക് മുന്നിലും ബാധ്യതകളുമായി പോകാനില്ലെന്നും സീമ പറയുന്നു. വലിയ ചെലവുകൾ അവസാനഘട്ട ചികിത്സയ്ക്കുണ്ടായി. ശരണ്യ തിരിച്ചുവരാത്തിടത്തോളം അത് ഇനി ആരോടും പറയാനില്ല ശരണ്യ ബാക്കിവെച്ചുപോയ പ്രസരിപ്പും ഊർജ്ജവും വെളിച്ചമാകട്ടെയെന്ന പ്രാർത്ഥന മാത്രം.
ശരണ്യയുടെ അമ്മ ഇപ്പോഴും ആ വേദനയിൽ നിന്നും ഞെട്ടലിൽ നിന്നും പുറത്തു കടന്നിട്ടില്ലെന്നാണ് സീമ പറയുന്നത്
ശരണ്യ മരിക്കുമ്പോൾ അമ്മ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. മോൾക്ക് വൈകുന്നേരത്തേക്കുള്ള ഭക്ഷണം കൊണ്ടുവരാൻ രാവിലെ പതിനൊന്നുമണിയോടെ വീട്ടിലേക്ക് പോയതാണ്. അതിനിടെയാണ്, ഒന്നരയോടെ ശരണ്യ മരിച്ചത്. അപ്പോൾ ആശുപത്രിയിലുണ്ടായിരുന്ന ഞങ്ങൾ കുറച്ച് പേർക്ക് മാത്രമേ വിവരം അറിയുമായിരുന്നുള്ളൂ. ആരെങ്കിലും വീട്ടിലേക്ക് പോയി അമ്മയോട് സാവധാനം കാര്യം പറയാം എന്നായിരുന്നു പ്ലാൻ.
പക്ഷേ കാര്യങ്ങൾ മറ്റൊരു വഴിക്കാണ് നീങ്ങിയത്. അതായത്, ശരണ്യ മരിച്ച വിവരം എങ്ങനെയോ ലീക്കായി. അതോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകള്‍ വന്നു. ശരണ്യയുടെ ഫോൺ അമ്മയുടെ കയ്യിലായിരുന്നു. നെറ്റ് ഓണായിരുന്നതിനാൽ അവയിൽ ചിലതിന്റെ നോട്ടിഫിക്കേഷന്‍ ഫോണിൽ കാണിച്ചു. അതിൽ ആദരാഞ്ജലികൾക്കൊപ്പം ശരണ്യയുടെ ഫോട്ടോ കണ്ട് അമ്മ ഓപ്പൺ ആക്കി നോക്കിയപ്പോഴാണ് വിവരം അറിഞ്ഞത് – മകൾ മരിച്ചെന്ന്! എങ്ങനെ ഒരു അമ്മയുടെ സമനില തെറ്റാതിരിക്കും. അമ്മയെ വിവരം അറിയിക്കാൻ ആശുപത്രിയിൽ നിന്നു തിരിച്ചവർ പകുതി വഴിയെത്തും മുമ്പേ അമ്മ വിവരം അറിഞ്ഞു. ഇപ്പോഴും അതിന്റെ ഷോക്കിൽ നിന്നു ചേച്ചി മോചിതയായിട്ടില്ല. ഭയങ്കര കരച്ചിലാണ്. കണ്ടു നിൽക്കുക പ്രയാസം. ആർക്കും ആശ്വസിപ്പിക്കാനാകുന്നില്ല. മകളായിരുന്നു ചേച്ചിയുടെ ലോകം. മോൾക്കു വേണ്ടിയായിരുന്നു ആ ജീവിതമെന്നും ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സീമ ജി\ നായർ പറയുന്നു
നിരവധിപേരാണ് ശരണ്യയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. ഞാൻ ഇവിടെയാണ്. ശരണ്യയുടെ ഒപ്പം. ഇന്നലെ അവൾ പോകുമ്പോഴും ഞാൻ ഉണ്ടായിരുന്നുവെന്ന് നടി സീമ ജി നായര്‍ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത്
ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിൽ ഒരു ഘട്ടത്തിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശരണ്യയുടേയും അമ്മയുടേയും സന്തോഷങ്ങളിലും ദുഃഖങ്ങളിലും സീമ കൂടെയുണ്ടായിരുന്നു. വീണ്ടും ട്യൂമർ വന്നതും ഒപ്പം കൊവിഡ് വന്നതുമാണ് ആരോഗ്യം മോശമാക്കിയത്. ഒരു മകളെപ്പോലെ തന്നെയായിരുന്നു ശരണ്യ തനിക്കെന്ന് സീമ മുമ്പ് പറഞ്ഞിട്ടുണ്ട്. പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും വിരാമം. അവള് യാത്രയായി, എന്നാണ് ശരണ്യയുടെ വിയോഗ ശേഷം സീമ ഫേസ്ബുക്കിൽ കുറിച്ചത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...