
Malayalam Breaking News
രജനീകാന്ത് ജീവിതത്തില്‍ ഒരേ ഒരു സൂപ്പര്‍താരത്തിന്റെ ഓട്ടോഗ്രാഫ് മാത്രമേ വാങ്ങിയിട്ടുള്ളൂ.
രജനീകാന്ത് ജീവിതത്തില്‍ ഒരേ ഒരു സൂപ്പര്‍താരത്തിന്റെ ഓട്ടോഗ്രാഫ് മാത്രമേ വാങ്ങിയിട്ടുള്ളൂ.
Published on

By
രജനീകാന്ത് ജീവിതത്തില്‍ ഒരേ ഒരു സൂപ്പര്‍താരത്തിന്റെ ഓട്ടോഗ്രാഫ് മാത്രമേ വാങ്ങിയിട്ടുള്ളൂ.
കന്നഡ സിനിമയുടെ ഹൃദയതാരകമാണ് ‘രാജ് കുമാര്‍ ‘.രാജ് കുമാര്‍ മരിക്കുവോളം കന്നഡ ചലച്ചിത്ര ലോകം രാജ് കുമാറിന് ചുറ്റുമായിരുന്നു വലംവെച്ചത്.പുരാണ കഥാപാത്രമായും ആക്ഷന്‍ ഹീറോയായും റൊമാന്റിക്ക് ഹീറോയായും കോമഡിയനായും ഗായകനായുമെല്ലാം അഭിനയിച്ചു ജീവിച്ചു മണ്മറഞ്ഞ രാജ് കുമാറിന് ദൈവിക പരിവേഷമാണ് കന്നഡ മണ്ണില്‍.
വീരപ്പന് രാജ് കുമാറിനെ തട്ടികൊണ്ടു പോയപ്പോള്‍ അഞ്ചു കന്നഡികരായിരുന്നു ഹൃദയം പൊട്ടി മരിച്ചത്. ഇന്ത്യന്‍ സിനിമയുടെ വന്‍ മരങ്ങളായ ദിലീപ് കുമാര്‍, അമിതാഭ് ബച്ചന് രജനീകാന്ത് , ചിരഞ്ജീവി ,മോഹന്‍ലാല്‍ തുടങ്ങിയവരെല്ലാം രാജ് കുമാറിനോടുള്ള ആരാധന എടുത്ത് പറഞ്ഞിട്ടുണ്ട്.രാജ് കുമാറിന്റെ പേരില്‍ ബാന്ഗ്ലൂരില് നടന്ന മെമ്മോറിയല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ആദരവ് രേഖപ്പെടുത്താന്‍ ചിരഞ്ജീവി ,അംബരീഷ് , രജനീകാന്ത് തുടങ്ങിയവര്‍ എത്തിയിരുന്നു .
അന്ന് ,സദസ്സിന് മുന്നാകെ രജനി പറഞ്ഞത് ”എന്റെ ജീവിതത്തില്‍ ഒരാളുടെ ഓട്ടോഗ്രാഫ് മാത്രമേ ഞാന്‍ വാങ്ങിയിട്ടുള്ളൂ.അത് ,രാജ് കുമാര്‍ സാറിന്റെതാണ്.എന്റെ സ്കൂള്‍ വിദ്യാഭ്യാസകാലത്ത് ഞാന്‍ ഏറ്റവും ആരാധിച്ച നടനാണ് രാജ് കുമാര്‍ സര്”.നിറഞ്ഞ കരാഘോഷത്തോടെയായിരുന്നു രജനിയുടെ വാക്കുകളെ സദസ്സ് ഏറ്റുവാങ്ങിയത്.
written by AshiqShiju
rajanikanth about rajkumar
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...