
Malayalam
ലാലിൻറെ മകൾ സിനിമയിലേക്കില്ല, കിക്ക് ബോക്സിങിലാണ് ; ആസിഫ് അലിയും അപര്‍ണ ബാലമുരളിയും ബാലു വര്‍ഗീസുമെല്ലാം ഒപ്പമുണ്ട് !
ലാലിൻറെ മകൾ സിനിമയിലേക്കില്ല, കിക്ക് ബോക്സിങിലാണ് ; ആസിഫ് അലിയും അപര്‍ണ ബാലമുരളിയും ബാലു വര്‍ഗീസുമെല്ലാം ഒപ്പമുണ്ട് !

സ്വന്തമായി “കിക്ക് ബോക്സിങ് സെന്റര്‍” തുടങ്ങിയ സന്തോഷം പങ്കുവെക്കുകയാണ് നടന് ലാലിന്റെ മകള്‍ മോണിക്ക ലാല്‍. സെന്റര്‍ തുടങ്ങിയപ്പോള്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേര് ഒപ്പം കൂടിയെന്നും മോണിക്ക പറയുന്നു.
തടി കുറക്കുന്നതിന് വേണ്ടിയാണ് കിക്ക് ബോക്സിങ് തുടങ്ങിയതെങ്കിലും പിന്നീടത് തന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നുവെന്നും അങ്ങനെയാണ് എറണാകുളം പാടിവട്ടത്ത് പുതിയ സെന്റര്‍ തുടങ്ങിയതെന്നും വനിതക്ക് നല്കിയ അഭിമുഖത്തില്‍ മോണിക്ക പറഞ്ഞു.
‘ഞാന്‍ മൂന്നു മാസം ഗര്‍ഭിണിയായിരുന്ന സമയത്താണ് പുതിയ സെന്റര്‍ തുടങ്ങുന്ന ആലോചന വരുന്നത്. അങ്ങനെ ഞാനും സംരഭകയായി. അതിലൂടെയാണ് കിക്ക് ബോക്സിങ് ട്രെയിനര്‍ ആയി മാറുന്നത്. ഇപ്പോള്‍ രണ്ട് വര്‍ഷമായി സെന്റര്‍ തുടങ്ങിയിട്ട്. കിക്ക് ബോക്സിങ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്ക്കും ആദ്യം മടിയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. എന്നാല്‍ ഒരു പ്രാവശ്യമെങ്കിലും ശ്രമിച്ചു നോക്കിയാല്‍ നിര്‍ത്താന്‍ തോന്നില്ല എന്നതാണ് സത്യം. ആസിഫ് അലി, അപര്‍ണ ബാലമുരളി, അരുണ്‍ കുര്യന്, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍ എന്നിവരൊക്കെ ഞങ്ങള്‍ക്കൊപ്പം ജോയിന്‍ ചെയ്യുകയായിരുന്നു. സുപ്രിയ മേനോന് എന്റെ ഹെഡ് കോച്ച് ജോഫില്‍ ചേട്ടന് വീട്ടില്‍ പോയി ട്രെയിനിങ് കൊടുക്കുന്നുണ്ടായിരുന്നു,’ മോണിക്ക പറഞ്ഞു.
തന്റെ വണ്ണം വലിയൊരു പ്രശ്നമായി തനിക്ക് തോന്നിയിരുന്നില്ലെന്നും സ്വന്തം വണ്ണത്തെക്കുറിച്ച് പ്രശ്നമൊന്നും തോന്നാത്ത ആളാണ് അപ്പനായ ലാലെന്നും അഭിമുഖത്തില്‍ മോണിക്ക പറയുന്നുണ്ട്. മോണിക്ക, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് ലാലിന്റെയും നാന്സിയുടെയും മക്കള്‍. മകനായ ജീന്‍ പോള്‍ ലാല്‍ സിനിമാ സംവിധായക രംഗത്താണ് കഴിവ് തെളിയിച്ചിരിക്കുന്നത്.
about lal
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...