Connect with us

ഊര്‍മ്മിള ഉണ്ണിയുടെ അഭിനയം കാണാൻ പോയ സംയുക്ത ആ സിനിമയിൽ തന്നെ ആദ്യം അഭിനയിച്ചു; അധികം ആർക്കും അറിയാത്ത സംയുക്തയുടെ ആദ്യ സിനിമ; സംയുക്തയുടെ വിശേഷങ്ങൾ ഏറ്റെടുത്ത് ആരാധകർ !

Malayalam

ഊര്‍മ്മിള ഉണ്ണിയുടെ അഭിനയം കാണാൻ പോയ സംയുക്ത ആ സിനിമയിൽ തന്നെ ആദ്യം അഭിനയിച്ചു; അധികം ആർക്കും അറിയാത്ത സംയുക്തയുടെ ആദ്യ സിനിമ; സംയുക്തയുടെ വിശേഷങ്ങൾ ഏറ്റെടുത്ത് ആരാധകർ !

ഊര്‍മ്മിള ഉണ്ണിയുടെ അഭിനയം കാണാൻ പോയ സംയുക്ത ആ സിനിമയിൽ തന്നെ ആദ്യം അഭിനയിച്ചു; അധികം ആർക്കും അറിയാത്ത സംയുക്തയുടെ ആദ്യ സിനിമ; സംയുക്തയുടെ വിശേഷങ്ങൾ ഏറ്റെടുത്ത് ആരാധകർ !

മലയാളി പ്രേക്ഷകര്‍ ഇന്നും മനസില്‍ സൂക്ഷിച്ചു വെക്കുന്ന ചുരുക്കം ചില നായികമാരുണ്ട്. ഒരുകാലത്ത് മുൻനിരയിൽ തിളങ്ങിനിന്നവർ. അതിലൊരാളാണ് മലയാളികളുടെ സ്വന്തം സംയുക്ത വര്‍മ. വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും ഇന്നും മലയാളികളുടെ പ്രിയതാരമാണ് സംയുക്ത വർമ.

സംയുക്ത വർമ്മ ബിജു മേനോൻ താരജോഡികളെ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല എന്നുതന്നെ പറയാം. എന്നാൽ, ബിജു മേനോൻ സിനിമയിൽ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുമ്പോഴും വിവാഹ ശേഷം അഭിനയലോകത്ത് നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് സംയുക്ത. കേവലം മൂന്ന് വര്‍ഷം മാത്രമേ സിനിമയില്‍ അഭിനയിച്ചുള്ളൂവെങ്കിലും ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധക മനസില്‍ കയറിപ്പറ്റാന്‍ അവര്‍ക്ക് സാധിച്ചു. അത് തന്നെയാണ് അവരുടെ തിരിച്ചു വരവിനായി സിനിമാ ലോകം കാത്തിരിക്കുന്നതും.

ഇപ്പോൾ ഭര്‍ത്താവ് ബിജു മേനോനും മകന്‍ ദക്ഷിനുമൊപ്പം വീട്ടു കാര്യങ്ങളും യോഗ ക്ലാസുമൊക്കെയായി തിരക്കിലാണ് സംയുക്ത. അടുത്തിടെ ഊര്‍മിള ഉണ്ണിയുടെ മകളുടെ വിവാഹത്തിന് സംയുക്ത എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും ചര്‍ച്ചയായിരുന്നു.

അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മകന്‍ ദക്ഷിനെ സ്‌ക്രീനില്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് സംയുക്ത നൽകിയ മറുപടി മലയാളികളെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മകന് അഭിനയിക്കാൻ താല്പര്യമുണ്ടെങ്കിലും സംയുക്ത അവനോട് പറയുന്ന വാക്കുകൾ ഇങ്ങനെയാണ്…;

“‘ദക്ഷിന് അഭിനയിക്കാന്‍ ഇഷ്ടമാണ്. സിനിമ എന്നത് ഒരു ഫാന്റസി ലോകമല്ലേ. ഒരുപാട് നിറങ്ങളുള്ള ലോകം. കുട്ടികളല്ലേ..അച്ഛൻ അഭിനയിക്കുന്നത് കാണുമ്പോള്‍ അവര്‍ക്കും ആഗ്രഹം തോന്നാം. ഞാനെപ്പോഴും ദക്ഷിനോട് പറയാറുണ്ട്. നമുക്ക് എത്ര കഴിവുണ്ടായിട്ടോ, നമ്മള്‍ എത്ര കഠിനാദ്ധ്വാനം ചെയ്തിട്ടോ കാര്യമില്ല. ‘തലേവര’ എന്നൊരു കാര്യമുണ്ട്. അതുണ്ടെങ്കിലേ നമുക്ക് സിനിമാ രംഗത്ത് നിലനില്‍ക്കാനാകു.

കഴിവുള്ള ഒരുപാട് പേര്‍ സിനിമയില്‍ എത്താതെ പോയിട്ടുണ്ട്. സിനിമയില്‍ നമ്മള്‍ കാണുന്നവരേക്കാള്‍ കണ്ടിട്ടുള്ളവരേക്കാള്‍ കഴിവുള്ള എത്രയോ പേര്‍. ചില സമയത്ത് കഴിവും കഠിനാധ്വാനവും മാത്രം പോരാതെ വരും സിനിമയില്‍. തലേവര കൂടി വേണം. അതു കൊണ്ട് തന്നെ സിനിമയുടെ നിറപ്പകിട്ട് കണ്ട് കണ്ണ് മഞ്ഞളിക്കേണ്ടന്നാണ് ഞാന്‍ ദക്ഷിനോട് പറയാറ് എന്നാണ് സംയുക്ത പറഞ്ഞത്. സിനിമയിൽ മക്കളെ അഭിനയിപ്പിക്കാൻ മത്സരിക്കുന്നവർക്കിടയിൽ സംയുക്ത വ്യത്യസ്തയാവുകയാണ്.

1999ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പിറന്ന’ വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ ആയിരുന്നു സംയുക്തയുടെ ആദ്യ സിനിമ എന്നാണ് എല്ലാവരും ധരിച്ചു വച്ചിരിക്കുന്നത് . സ്വയംപര്യാപ്തയായ, ശക്തയായ ഭാവന എന്ന കഥാപാത്രത്തെയായിരുന്നു സംയുക്ത വീണ്ടും ചില വീട്ടുകാര്യങ്ങളിൽ പ്രത്യക്ഷപ്പെട്ടത് . എന്നാല്‍ അതിനു മുന്‍പേ താൻ വെള്ളിത്തിരയില്‍ എത്തിയിരുന്നു എന്ന രഹസ്യവും സംയുക്ത വെളിപ്പെടുത്തി. 1992ല്‍ ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘സര്‍ഗം’ ആണ് സംയുക്ത അഭിനയിച്ച ആദ്യ ചിത്രം. അതിനുപിന്നിലുള്ള കഥയെക്കുറിച്ചും സംയുക്ത മനസുതുറന്നു.

ഷൂട്ടിംഗ് കാണാന്‍ പോയ തന്നെ ചിത്രത്തില്‍ അഭിനയിപ്പിക്കുകയായിരുന്നു. സര്‍ഗത്തില്‍ എന്റെ ചെറിയമ്മ ഊര്‍മ്മിള ഉണ്ണി അഭിനയിച്ചിട്ടുണ്ട്. ഞാന്‍ ചെറിയമ്മയോടൊപ്പം ഷൂട്ടിംഗ് കാണാന്‍ പോയതാണ്. നന്ദിനി എന്ന രണ്ടാം നായികയുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ ഒരു കുട്ടിയെ വേണമായിരുന്നു.

അങ്ങനെയാണ് ഞാനതില്‍ അഭിനയിക്കുന്നത്. നീ ആദ്യം അഭിനയിച്ചത് എന്റെ സിനിമയിലാണെന്നും
പക്ഷേ ആളുകള്‍ തിരിച്ചറിഞ്ഞത് ഭാവന എന്ന കഥാപാത്രത്തെയാണെന്നും ഹരിഹരന്‍ സാര്‍ എപ്പോഴും പറയാറുള്ളതായും സംയുക്ത പറഞ്ഞു.

സംയുക്തയെ കുറിച്ചുള്ള വിശേഷങ്ങൾ കേൾക്കുമ്പോൾ മലയാളികൾ പ്രതീക്ഷയോടെ ചോദിക്കുന്ന ഒന്ന് സംയുക്ത ഇനി സിനിമയിലേക്കില്ലെ എന്നാണ്. അതിനും വ്യക്തമായ മറുപടി സംയുക്ത പറയുന്നുണ്ട്.

എല്ലാവരും തന്നെ ചോദിക്കുന്ന ചോദ്യമാണിത്. സത്യത്തില്‍ ഞാന്‍ ഈ കാര്യത്തേപ്പറ്റി സീരിയസായി ആലോചിച്ചിട്ടില്ല എന്നതു തന്നെയാണ് വസ്തുത. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവ നിശ്ചയമായാണ് കാണുന്നത്. അങ്ങനെയൊരു സമയം വന്നാല്‍ ബിജു മേനോന്റെ നായികയായി അഭിനയിക്കും. ഇപ്പോൾ യോഗ പരിശീലനവുമൊക്കയായി നല്ല തിരക്കിലാണ്.

മലയാളത്തിൽ 18 സിനിമകളിൽ മാത്രമാണ് സംയുക്ത അഭിനയിച്ചിട്ടുള്ളത് . മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ബിജു മേനോന്‍ നായകനായ മഴ, മധുര നൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ സിനിമകൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു.

about samyuktha varmma

More in Malayalam

Trending

Recent

To Top