അദ്ദേഹം ഭാര്യ മരിച്ച വേദനയില്‍ ഇരിക്കുന്ന സമയമായിരുന്നു , പക്ഷെ സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു എന്നാണ് വിജയരാഘവന് പറഞ്ഞത് ; എന്‍.എന്‍ പിള്ളയുമൊത്തുള്ള അനുഭവം ഓർത്തെടുത്ത് സിദ്ദിഖ്!
അദ്ദേഹം ഭാര്യ മരിച്ച വേദനയില്‍ ഇരിക്കുന്ന സമയമായിരുന്നു , പക്ഷെ സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു എന്നാണ് വിജയരാഘവന് പറഞ്ഞത് ; എന്‍.എന്‍ പിള്ളയുമൊത്തുള്ള അനുഭവം ഓർത്തെടുത്ത് സിദ്ദിഖ്!
അദ്ദേഹം ഭാര്യ മരിച്ച വേദനയില്‍ ഇരിക്കുന്ന സമയമായിരുന്നു , പക്ഷെ സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു എന്നാണ് വിജയരാഘവന് പറഞ്ഞത് ; എന്‍.എന്‍ പിള്ളയുമൊത്തുള്ള അനുഭവം ഓർത്തെടുത്ത് സിദ്ദിഖ്!
ഇന്നും മലയാളികൾ അഭിമാനത്തോടെ ഓർക്കുന്ന സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമാണ് ഗോഡ്ഫാദർ. സിനിമയുടെ നെടും തൂൺ എന്ന് വിശേഷിപ്പുന്ന കഥാപാത്രം കൈകാര്യം ചെയ്തിരിക്കുന്നത് എന്‍.എന്‍ പിള്ളയാണ് .ഇപ്പോഴിതാ സിനിമയിലേക്ക് എന്‍.എന്‍ പിള്ള എത്തിയതിനെക്കുറിച്ച് പറയുകയാണ് സിദ്ദിഖ്.
മക്കളെ കല്ല്യാണം കഴിക്കാന്‍ അനുവദിക്കാത്ത അച്ഛനെ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ കാഴ്ചയില്‍ ദുര്‍ബലനും പ്രവൃത്തിയില്‍ പരുക്കനും ആയ ഒരാളാണ് ആ കഥാപാത്രം ചെയ്യേണ്ടതെന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നുവെന്ന് സിദ്ദിഖ് പറയുന്നു.
‘മൂത്ത മകന് തിലകന് ചേട്ടനാണെന്നും ഉറപ്പിച്ചിരുന്നു. പക്ഷേ തിലകന് ചേട്ടന്റെ അച്ഛന് റോളിലേക്ക് ആരെയും കിട്ടിയില്ല. അവസാനം തിലകന് ചേട്ടന് അതും കൂടി ചെയ്യട്ടെ എന്നായി. അപ്പോഴാണ് എന്‍.എന്‍ പിള്ള സാറിന്റെ മുഖം മനസ്സിലേക്ക് വന്നത്. സര് സമ്മതിക്കുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു. അദ്ദേഹം ഭാര്യ മരിച്ച വേദനയില്‍ ഇരിക്കുന്ന സമയമായിരുന്നു.
റാംജി റാവു മുതല്‍ വിജയരാഘവന് ഞങ്ങള്‍ക്കൊപ്പമുണ്ട്. അവനെ വിളിച്ച് ഞങ്ങള്‍ കാര്യം പറഞ്ഞു. കഥ കേട്ടിട്ട് അച്ഛന് ചെയ്യേണ്ട വേഷമാണെന്ന് തോന്നിയാല്‍ അച്ഛനോട് പറയണം എന്നാണ് അവനോട് പറഞ്ഞത്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഇതെന്തായാലും അച്ഛന് ചെയ്യണം. സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു എന്നാണ് വിജയരാഘവന് പറഞ്ഞത്,’ സിദ്ദിഖ് പറയുന്നു.
എന്‍.എന്‍ പിള്ള സാറിനോട് വിളിച്ച് ചോദിച്ചപ്പോള്‍ നിരാശയായിരുന്നു ഫലമെന്നും എന്നാല്‍ പിന്നീട് അച്ഛന് കഥ കേള്‍ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് വിജയരാഘവന് വിളിക്കുകയായിരുന്നുവെന്നും സിദ്ദിഖ് പറയുന്നു. അങ്ങനെ അദ്ദേഹത്തെ പോയിക്കണ്ട് വിശദീകരിച്ചതിനും നിര്‍ബന്ധം പിടിച്ചതിനും ശേഷമാണ് അഞ്ഞൂറാനായി എന്‍.എന്‍ പിള്ള ഗോഡ്ഫാദറില് അഭിനയിച്ചതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
1991ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായിരുന്നു ഗോഡ്ഫാദര്. എന്‍.എന്‍. പിള്ള, മുകേഷ്, കനക, ഫിലോമിന, തിലകന്, ഇന്നസെന്റ്, ജഗദീഷ്, ഭീമന് രഘു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
തിരുവനന്തപുരത്തെ ഒരു തീയേറ്ററില്‍ ഈ ചിത്രം തുടര്‍ച്ചയായി 405 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങള്‍ നേടിയ ചിത്രങ്ങളിലൊന്നാണ് ഗോഡ്ഫാദര്. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും നേടിയിരുന്നു.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...