നിരവധിതവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യ ശശി ജീവിതത്തെ പഴിച്ച് കഴിയുന്നവര്‍ക്ക് ഉത്തമമാതൃകയാണ്. സഹായിക്കാനാരുമില്ലാതെ ജീവിതത്തിന്റെ എല്ലാ കയ്പ്പേറിയ മുഖങ്ങളും അനുഭവിച്ച് ശരണ്യ യാത്രയാകുമ്പോള്‍ വേദനകള്‍ മാത്രം. അര്‍ബുദവുമായുള്ള ഒന്‍പതു വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് ശരണ്യ യാത്രയായത്. അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നെങ്കിലും സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു.
അതിജീവനത്തിന്റെ രാജകുമാരി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി എന്നറിഞ്ഞപ്പോള്‍ മലയാളക്കര മുഴുവനും വേദനയിലായിരുന്നു. ഇപ്പോൾ ഇതാ ശരണ്യയെക്കുറിച്ചുള്ള ആരാധന്റെ കുറിപ്പ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമാസംബന്ധിയായ ചര്‍ച്ചകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഗ്രൂപ്പിലായിരുന്നു സഞ്ജു എന്നയാള്‍ ശരണ്യയെക്കുറിച്ചുള്ള കുറിപ്പ് പോസ്റ്റ് ചെയ്തത്.
കുറിപ്പിന്റെ പൂർണ്ണ രൂപം
ഒരു മരണത്തിൽ സന്തോഷിക്കുക എന്നത് വലിയ തെറ്റാണ് എന്ന പൂർണ ബോധ്യത്തോടെ ഞാൻ ഈ മരണത്തിൽ സന്തോഷിക്കുന്നു. പണ്ട് സൂര്യ ടിവിയിൽ സീരിയൽ കാണുമ്പോൾ തോന്നിയ ഒരിഷ്ടം. അന്നത്തെ പ്രായത്തിൽ തോന്നിയ ഒരു ക്രഷ്. പിന്നീട് ചോട്ടാ മുംബൈയിൽ ലാലേട്ടന്റെ അനിയത്തി ആയപ്പോൾ ആ ഇഷ്ടം കൂടി. പിന്നെ അറിഞ്ഞു ക്യാൻസറാണെന്ന്. ഭർത്താവ് ഇട്ടിട്ട് പോയി, മുടി പോയി, വേദനയിലൂടെ ആണ് ജീവിതം എന്നൊക്കെ. ക്യാൻസർ മാറി എന്ന് കേട്ടപ്പോൾ സന്തോഷിച്ചു.
പിന്നീട് അവർ ഒരു യൂട്യൂബ് തുടങ്ങിയപ്പോൾ ഞാൻ വെറുതേ സബ്സ്ക്രൈബ് ചെയ്തു. കുക്കിങ് വീഡിയോസ് ഞാൻ കാണാറില്ലെങ്കിലും വെറുതേ ഓപ്പണ്‍ ചെയ്തുവെക്കും. എന്റെ ഒരു വ്യൂ അവർക്ക് കൂടുതൽ കിട്ടിക്കോട്ടേ എന്ന് കരുതി. അവരുടെ ആരോഗ്യം കുറഞ്ഞു വരുന്നത് വർഷങ്ങളായി കുറഞ്ഞു വരുന്നതും ഞാൻ കണ്ടു. ഇപ്പൊ അടുത്ത് വീണ്ടും അസുഖമാണ് എന്ന് അറിഞ്ഞപ്പോൾ “എന്തിനാ ഇങ്ങനെ വേദന തിന്നിക്കുന്നത് ദൈവമേ ” എന്ന് പ്രാർത്ഥിച്ചു. അവർ പോയി. വേദനകൾ ഇല്ലാത്ത ലോകത്തേക്ക്. സന്തോഷത്തോടെ അവിടെ ജീവിക്കട്ടെയെന്നായിരുന്നു കുറിപ്പ്.
ഓങ്കോളജി ഡിപ്പാർട്മെന്റിൽ വർക്ക് ചെയ്തത് കൊണ്ട് പറയുവാ ശത്രുക്കൾക്ക് പോലും വരുത്തരുത് ഈ രോഗം. ഒന്നുകിൽ ഭേദം ആകണം അല്ലേൽ കുടുംബത്തിൽ ഉള്ളോരും കൂടി ഉള്ളുകൊണ്ട് മരിച്ച പോലെയാണ്, കിടപ്പാടം പോലും വിറ്റു ചികിത്സിച്ചവരെ കണ്ടിട്ടുണ്ട് ഒടുവിൽ നരകിച്ചു മരിച്ച പോയവരെയും ഏറ്റവും പ്രിയപ്പെട്ട പേഷ്യന്റിനെ വിളിച്ചപ്പോൾ 4ഡേയ്സ് മുൻപ് മരിച്ചു പോയെന്ന് കേട്ടത് ഒരിക്കലും മറക്കാനാവില്ല. ഓരോ കാൻസർ വാർഡും നരകമാണ് കണ്ണ് നനയാതെ അതൊന്നും ഓർക്കാൻപോലും വയ്യ എന്നായിരുന്നു രമ്യ വിഷ്ണു പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...