കോവിഡ് കാരണം അടച്ചു പൂട്ടിയ തിയേറ്ററുകള്‍ ഉടന്‍ തന്നെ തുറക്കണം എന്ന ആവശ്യവുമായി വിതരണക്കാര്‍. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു തിയേറ്ററുകള്‍ വേഗം തുറക്കണം എന്നും അല്ലാത്തപക്ഷം അത് സാരമായി ബാധിക്കുമെന്നും വിതരണക്കാര്‍ പറഞ്ഞു.
സംസ്ഥാനത്തെ എല്ലായിടത്തും തിയേറ്ററുകള്‍ ഒരുമിച്ച് തുറക്കണമെന്ന ആവശ്യമാണ് യോഗത്തിലുണ്ടായത്. എന്നാല്‍ ടെസ്റ്റ് പോസിറ്റീവ് നിരക്കനുസരിച്ച് തിയേറ്റര്‍ തുറക്കുന്നത് ഉചിതമെന്നും യോഗം വിലയിരുത്തി. ഇത്തവണ ഓണത്തിന് തിയേറ്ററുകള്‍ തുറക്കാന്‍ സാധ്യതയില്ല എന്നുമാണ് അറിയാന്‍ സാധിക്കുന്നത്.
നിരവധി ചിത്രങ്ങളാണ് റിലീസ് കാത്ത് കിടക്കുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് അതില്‍ പ്രധാനപ്പെട്ടത്. 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഒന്നര വര്‍ഷത്തോളമായി പ്രതിസന്ധിയിലാണ്. മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ട്, സുരേഷ് ഗോപി ചിത്രം കാവല്‍ തുടങ്ങിയവയാണ് റിലീസ് കാത്തുനില്ക്കുന്ന മറ്റു ചിത്രങ്ങള്‍.
അതേസമയം തിയേറ്റര്‍ തുറക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ നിവധി ചിത്രങ്ങളാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. പൃഥ്വിരാജ് ചിത്രം കുരുതി അടുത്ത ദിവസം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുകയാണ്. ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളി, ദുല്‍ഖര്‍ ചിത്രം കുറുപ്പ്, പൃഥ്വിരാജ് ചിത്രം തീര്‍പ്പ് തുടങ്ങിയവയും ഒടിടി റീസിന് ഒരുങ്ങുന്നതായി അഭ്യുഹങ്ങളുണ്ട്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...