Connect with us

അത്തരം വാര്‍ത്തകള്‍ തെറ്റാണ്, സംഘടനയുടെ നിലപാട് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്

Malayalam

കോവിഡ് കാരണം ദീര്‍ഘനാളായി തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യത്തില്‍ നിന്നു വിതരണക്കാരുടെ സംഘടന പിന്നോട്ട് പോയി എന്ന പ്രചരണം വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍.

തിയേറ്ററുകള്‍ എത്രയും വേഗം തുറക്കണമെന്ന് തന്നെയാണ് തങ്ങളുടെ സംഘടനയുടെ നിലപാടെന്നും സര്‍ക്കാറിനോട് അതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും സിയാദ് കോക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചില മാധ്യമങ്ങളില്‍ വിതരണക്കാര്‍ ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു.

സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നടക്കാന്‍ പോകുന്നതേയുള്ളൂ. തീരുമാനങ്ങള്‍ ആയിട്ടില്ല. പിന്നെങ്ങിനെയാണ് ഞങ്ങള്‍ പിന്‍മാറിയെന്ന വാര്‍ത്ത പ്രചരിക്കുന്നത്.

തിയേറ്ററുകള്‍ എത്രയും പെട്ടന്ന് തന്നെ തുറക്കണമെന്ന് തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം. സര്‍ക്കാര്‍ പറയുന്ന എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് പ്രവര്‍ത്തിപ്പിക്കാം. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത് എന്നും സിയാദ് കോക്കര്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top