സീ കേരളം സംപ്രേക്ഷണം ചെയ്ത് സത്യ എന്ന പെൺകുട്ടി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മെർഷീന നീനു. പാരിജാതം എന്ന ഒറ്റ പരമ്പരയിലൂടെ താരമായ നടി രസ്നയുടെ സഹോദരിയാണ് മെർഷീന. സത്യ എന്ന പെൺകുട്ടിയിലെ ‘സത്യ’ എന്ന കഥാപാത്രമാണ് നീനുവിനെ പ്രേക്ഷക പ്രീതിയിലെത്തിച്ചത് . ഒരു ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നീനു അവതരിപ്പിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന നീനുവിന്റെ ചിത്രങ്ങളാണ് ആരാധകരിൽ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നത്. നടിയുടെ മെഹന്ദി ഹൽദി ചിത്രങ്ങളാണ് അത്.
താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അനു മെമ്മറീസ് പകർത്തിയ ചിത്രങ്ങളിൽ അതീവ സുന്ദരിയായും സന്തോഷവതിയായും നീനുവിനെ കാണാം . മനോഹരമായ ചിത്രങ്ങളിൽ അതി സുന്ദരിയായിട്ടാണ് മെർഷീന പോസ് ചെയ്തിരിക്കുന്നത്. അതേസമയം ചിത്രങ്ങൾ പങ്കുവെച്ചത് അല്ലാതെ വിവാഹത്തെ കുറിച്ച് മറ്റ് സൂചനകൾ ഒന്നും തന്നെ നൽകിയിട്ടല്ല. മെഹന്ദി ചിത്രങ്ങൾ പങ്കുവെച്ചതിന്റെ തൊട്ട് അടുത്ത ദിവസമാണ് ഹൽദി ചിത്രങ്ങളും പോസ്റ്റ് ചെയ്തത്. ഇതോടെയാണ് പ്രേക്ഷകരുടെ സംശയം ഇരട്ടിച്ചത്.
വിവാഹമായോ എന്ന് പ്രേക്ഷകർക്ക് ആരാഞ്ഞിട്ടും മറുപടി ഒന്നും താരം നൽകിയിട്ടില്ല. മെർഷീനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നടി മറുപടി നൽകിയിട്ടില്ലെങ്കിലും ആശംസയുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. വിവാഹാശംസകൾ നേരുന്നതിനോടൊപ്പം തന്നെ വരനെ കുറിച്ചും ചോദിക്കുന്നുണ്ട്. ആരധകകരുട ആശംസയ്ക്ക് പോലും നീനു മറുപടി നൽകിയിട്ടില്ല. നീനുവിന്റെ ഹൽദി മെഹന്ദി ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തന്നെ നടിയുടെ വിവാഹത്തെ കുറിച്ച് നിരവധി കഥകൾ പുറത്ത് വരുന്നുണ്ട്.
പ്രണയ വിവാഹമാണെന്നാണ് പുറത്ത് പ്രചരിക്കുന്നത്. എന്നാൽ ഇതിന് മുൻപ് പ്രണയത്തെ കുറിച്ച് നടി ഒരു സൂചന പോലും നൽകിയിരുന്നില്ല. സീ കേരളം ആരംഭിച്ചപ്പോൾ തുടങ്ങിയ പരമ്പരയായിരുന്നു സത്യ എന്ന പെൺകുട്ടി. നീനുവിനോടൊപ്പം നടൻ ശ്രീനീഷായിരുന്നു സീരിയലിൽ പ്രധാന വേഷത്തിലത്തെിയത്. സീ കേരളം സംപ്രേക്ഷണം ചെയ്ത മികച്ച സീരിയലുകളിൽ ഒന്നായിരുന്നു ഇത്. സത്യ എന്ന പെൺകുട്ടി അവസാനിച്ചതിന് ശേഷം നീനുവിനെ മറ്റ് പരമ്പരകളിൽ കണ്ടിരുന്നില്ല. സീരിയലിൽ സജീവമായിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിലും ചാനൽ ഷോകളിലും സജീവമായിരുന്നു. സീ കേരളം തന്നെ സംപ്രേക്ഷണം ചെയ്യുന്ന ഗെയിം ഷോയിൽ നീനു എത്താറുണ്ടായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമാണ് മെർഷീന നീനു. സ്റ്റൈലൻ ചിത്രങ്ങളും ജീവിതത്തിലെ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ വൈറലാകാറുമുണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം രസ്നയുടെ സഹോദരിയാണ് നീനു. പരിജാതം എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി താരമാണ് രസ്ന. അരുണ, സീമ എന്ന ഇരട്ടകഥാപാത്രമായിരുന്ന താരം സീരിയലിൽ അവതരിപ്പിച്ചത്. ഏഷ്യനെറ്റിലായിരുന്നു സീരിയൽ സംപ്രേക്ഷണം ചെയ്തത്. പരമ്പര അവസാനിച്ചിട്ട് വർഷങ്ങളായിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ രസാനയുട കഥാപാത്രങ്ങൾ ചർച്ചാ വിഷയമാണ്. പാരിജാതത്തിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ നടിക്ക് കഴിഞ്ഞിരുന്നു.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...