Connect with us

പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത തന്റേടിയാണ് മമ്മൂട്ടി; “അയ്യർ ദി ഗ്രേറ്റ്” -ലെ സൂര്യനാരായണനെ അവതരിപ്പിക്കാൻ എന്തുകൊണ്ട് മമ്മൂട്ടി, എന്ത് കൊണ്ട് നെടുമുടി ആയില്ല എന്ന ചോദ്യമുണ്ടായിരുന്നു ; ഭദ്രൻ പറയുന്നു !

Malayalam

പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത തന്റേടിയാണ് മമ്മൂട്ടി; “അയ്യർ ദി ഗ്രേറ്റ്” -ലെ സൂര്യനാരായണനെ അവതരിപ്പിക്കാൻ എന്തുകൊണ്ട് മമ്മൂട്ടി, എന്ത് കൊണ്ട് നെടുമുടി ആയില്ല എന്ന ചോദ്യമുണ്ടായിരുന്നു ; ഭദ്രൻ പറയുന്നു !

പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത തന്റേടിയാണ് മമ്മൂട്ടി; “അയ്യർ ദി ഗ്രേറ്റ്” -ലെ സൂര്യനാരായണനെ അവതരിപ്പിക്കാൻ എന്തുകൊണ്ട് മമ്മൂട്ടി, എന്ത് കൊണ്ട് നെടുമുടി ആയില്ല എന്ന ചോദ്യമുണ്ടായിരുന്നു ; ഭദ്രൻ പറയുന്നു !

കഴിഞ്ഞദിവസമാണ് മമ്മൂട്ടി സിനിമയിൽ അൻപതുവര്ഷം പൂർത്തിയാക്കിയത്. സിനിമാ മേഖലയ്ക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് മമ്മൂക്കയ്ക്ക് ആശംസകളുമായി എത്തിയത്. കൂട്ടത്തിൽ അല്പം വൈകിയെങ്കിലും ഒരു പോസ്റ്റ് സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. അയ്യർ ദ ഗ്രേറ്റ്, സ്ഫടികം തുടങ്ങി നിരവധി മെഗാ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ഭദ്രൻ പങ്കുവച്ച കുറിപ്പാണത് . രാജഹംസം എന്ന ചലച്ചിത്രത്തിൽ സംവിധാനസഹായിയായി പ്രവർത്തിച്ചാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്.

1982-ൽ എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്രസംവിധായകനായി മാറുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഭദ്രൻ പങ്കുവച്ച ഒരു പോസ്റ്റാണ് ഏറെ വൈറൽ ആയത് . “അല്പം വൈകിപ്പോയെങ്കിലും പറയാതിരിക്കാൻ വയ്യ”, എന്ന് തുടങ്ങുന്ന പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

അല്പം വൈകിപ്പോയെങ്കിലും പറയാതിരിക്കാൻ വയ്യ. അട്ടപ്പാടിയിലെ കൊടും തണുപ്പും, മഴയും ഒന്നിനും പ്രചോദനമായില്ല… മലയാള സിനിമയുടെ തുടക്കം മുതൽ ഇന്നുവരെ എത്രയോ നടീനടന്മാർ വന്നു പോകുന്നു. ചിലർ മാത്രം പതിരില്ലാത്ത ആൽമരങ്ങൾ ആയി ശേഷിക്കുന്നു. മലയാളത്തിന്റെ ഒരു ആൽമരമായി ശ്രീ മമ്മൂട്ടി ഇന്നും വേറിട്ട് നിൽക്കുന്നു.

അത് ഭാഗ്യം കൊണ്ടാണെന്ന് ഞാൻ കരുതുന്നില്ല. അതിന്റെ പുറകിൽ കഠിനാദ്ധ്വാനവും, ആത്മാർപ്പണവും, ചെയ്യുന്ന തൊഴിലിനോടുള്ള അത്യപൂർവമായ സമർപ്പണവും ആണ് ഇന്നും ഈ നടനെ കരുത്തുള്ളവനാക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ 50 വർഷം തികഞ്ഞിട്ടും ഇപ്പോഴും പൊടി പറ്റാതെ, ചെളി പുരളാതെ, യൗവനം മങ്ങാതെ നിൽക്കുന്നതിന്റെ പുറകിൽ മുക്കൂട്ടുമരുന്നുകളുടെയോ, ഉഴിച്ചിലുകളുടെയോ, പിൻബലം കൊണ്ടല്ല.

മറിച്ച് കൃത്യതയോടെയുള്ള തന്റെ ശീലങ്ങളും, ശരീര ശുദ്ധിയുമാണ്. പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത തന്റേടിയാണ് മമ്മൂട്ടി. എന്റെ അയ്യർ ദി ഗ്രേറ്റ് -ലെ സൂര്യനാരായണനെ അവതരിപ്പിക്കാൻ മമ്മൂട്ടിക്ക് പകരം ഇനിയൊരു കൊടിമരമില്ല. അന്ന് മലയാളത്തിലെ ഒരു പ്രഗത്ഭ നടൻ എന്നോട് പറയുകയുണ്ടായി. “അയ്യർ ദി ഗ്രേറ്റ് -ലെ പ്രെഡിക്ഷനുകളിലും അതിലെ ഹാപ്പനിംഗുകളും ആണ് അതിലെ ഹീറോ. എന്തുകൊണ്ട് മമ്മൂട്ടി, എന്ത് കൊണ്ട് നെടുമുടി ആയില്ല.

ഞാൻ അദ്ദേഹത്തോട് ചിരിച്ചു കൊണ്ട് പറഞ്ഞു. “വൈകുണ്ഠം സൂര്യനാരായണനെ കവടിക്ക് പുറകിൽ ഇരിക്കുന്ന ഒരു കണിയാൻ ലെവലിൽ കാണരുത് “. പിന്നീട് ഗുഡ് ലക്കിലെ പ്രിവ്യു കണ്ടതിനു ശേഷം അദ്ദേഹം തന്നെ പറയുകയുണ്ടായി…മമ്മൂട്ടി ഗംഭീരമായിരിക്കുന്നു” എന്ന്. അദ്ദേഹം ഇന്ന് ജീവിച്ചിരിക്കുന്നില്ലാത്തത്കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല.

about mammootty

More in Malayalam

Trending

Recent

To Top