മലയാള സിനിമകള്‍ കാണാറുണ്ട്! ഇഷ്ട്ട നടൻ ദുല്‍ഖര്‍ സല്‍മാനാണ്; തുറന്ന് പറഞ്ഞ് പി.വി സിന്ധു

ടോക്യോ ഒളിമ്പിക്സില്‍ വെങ്കലം നേടി ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു കേരളത്തില്‍ എത്തിയപ്പോഴുള്ള ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാള സിനിമകള്‍ കാണാറുണ്ടെന്നും ദുല്‍ഖര്‍ സല്‍മാനെയാണ് ഇഷ്ടം എന്നാണ് സിന്ധു പറഞ്ഞത്. ബാംഗ്ലൂര്‍ ഡെയ്സ് കണ്ടിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനെ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ തന്നെ ഓകെ കണ്മണി എന്ന ചിത്രവും കണ്ടിട്ടുണ്ട് എന്നാണ് സിന്ധു പറയുന്നത്.
മൂന്നാം സ്ഥാനത്തിനുള്ള മുഖാമുഖത്തില്‍ ചൈനയുടെ ഹെ ബിങ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിന് മറികടന്ന് ആയിരുന്നു സിന്ധുവിന്റെ വെങ്കലനേട്ടം.
ജയത്തോടെ ഒളിമ്പിക്സില്‍ രണ്ട് വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായും സിന്ധു മാറി. 2016 റിയോ ഒളിമ്പിക്സില്‍ സിന്ധു വെള്ളി സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡലെന്ന അപൂര്‍വ്വതയും സിന്ധുവിനെ തേടിയെത്തി.
ഇതോടെ ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം രണ്ടായി ഉയര്‍ന്നു. സെമിയിലെന്ന പോലെ വെങ്കല മെഡല്‍ പോരിലും ആദ്യം മുന്നിലെത്തിയത് സിന്ധു ആയിരുന്നു. ബിങ് ജിയാവോയുടെ മേല്‍ 4-0ന്റെ മുന്‍തൂക്കം സിന്ധു പിടിച്ചെടുത്തു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ബിങ് ജിയാവോ ആറില്‍ അഞ്ച് പോയിന്റും പോക്കറ്റിലാക്കി 5-5ന് ഒപ്പമെത്തി.
എങ്കിലും മികച്ച സ്മാഷുകള്‍ ഉതിര്‍ത്ത സിന്ധു 11-8ന്റെ ആധിപത്യം സ്വന്തമാക്കി. പിന്നീട് 15-9, 18-11 എന്ന നിലയിലേക്ക് ലീഡ് ഉയര്‍ത്തിയ സിന്ധു സ്മാഷുകളിലൂടെയും മികച്ച പ്രതിരോധത്തിലൂടെയും ഒന്നാം ഗെയിം ഉറപ്പിച്ചു (2113). രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ തന്നെ സിന്ധു 4-1ന് മുന്നില്‍ക്കയറി. ഉശിരന്‍ ക്രോസ് കോര്‍ട്ട് റിട്ടേണുകളിലൂടെ പിന്നീട് ലീഡ് 8-5 എന്നതിലേക്കെത്തിച്ചു.
ഇടവേളയ്ക്കു പിരിയുമ്പോള്‍ മൂന്ന് പോയിന്റുകള്‍ക്കു മുന്നിലെത്തി സിന്ധു (118). ബിങ് ജിയാവോയുടെ ഷോട്ട് പിഴച്ചപ്പോള്‍ സിന്ധുവിന്റെ ലീഡ്, 15-11. ബിങ് ജിയാവോയ്ക്ക് ലൈന്‍ ജഡ്ജിങ്ങും പാളിയനേരം സ്കോര്‍ 17-14 എന്ന സ്ഥിതിയിലായി. ഒടുവില്‍ അവസാന പോയിന്റുകളില്‍ ഭൂരിഭാഗവും കൈക്കലാക്കി സിന്ധു മെഡലിലേക്ക് കുതിച്ചു.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...