
Malayalam
ദുല്‍ഖറിന്റെ നായികയാകാന്‍ മൃണാല്‍ താക്കൂര്‍ എത്തുന്നു; ചിത്രീകരണം ജമ്മു കശ്മീരില്‍
ദുല്‍ഖറിന്റെ നായികയാകാന്‍ മൃണാല്‍ താക്കൂര്‍ എത്തുന്നു; ചിത്രീകരണം ജമ്മു കശ്മീരില്‍

ദുല്‍ഖര്‍ സല്മാന് നായകനായി എത്തി ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ താരത്തിന്റെ നായികയായി മൃണാല്‍ താക്കൂര്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മൃണാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി.
സിനിമയുടെ ചിത്രീകരണം കാശ്മീരില്‍ തുടങ്ങിയെന്നാണ് ലഭ്യമായ വിവരം. ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. ലഫ്റ്റ്നന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്.
ദുല്‍ഖറിനെ മനസില്‍ കണ്ട് എഴുതിയ കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആ വേഷത്തിനായി ആലോചിച്ചിരുന്നില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞു.
മലയാളം, തെലുങ്കു, തമിഴ് എന്നീ മൂന്ന് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. മഹാനടി എന്ന ചിത്രത്തിനുശേഷം വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രിയങ്ക ദത്ത് നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...