
Malayalam
എന്റെ നമ്പർ ലീക്കായി! അവരുടെ ഭീഷണി.. ആ ഭയം അമ്മയെ അലട്ടി… സൂര്യയുടെ നടുക്കുന്ന വെളിപ്പെടുത്തൽ
എന്റെ നമ്പർ ലീക്കായി! അവരുടെ ഭീഷണി.. ആ ഭയം അമ്മയെ അലട്ടി… സൂര്യയുടെ നടുക്കുന്ന വെളിപ്പെടുത്തൽ

കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് ബിഗ് ബോസ്സ് മലയാളം സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെ ഇന്ന് ചാനലിൽ സപ്രേക്ഷണം ചെയ്യുകയാണ്. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ എട്ടു മത്സരാർഥികളാണ് ഫൈനലിസ്റ്റുകൾ. ഷോ നിർത്തിവെക്കുന്ന സമയം ഹൗസിൽ ഉണ്ടായിരുന്ന എല്ലാവരെയും ഫൈനലിസ്റ്റുകളായി പ്രഖ്യാപിച്ചുകൊണ്ട് ബിഗ് ബോസ് ടീം ഒരു ഓൺലൈൻ വോട്ടിങ് നടത്തിയിരുന്നു. അതിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ ആളെ ഇന്ന് വിജയിയായി പ്രഖ്യാപിക്കും.
ഷോ അവസാനിച്ചെങ്കിലും ബിഗ് ബോസ് താരങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ്. ഷോയിൽ നിന്നും അവസാനം പുറത്ത് പോയ സൂര്യയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഈ സീസണിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സിനെ സമ്പാദിച്ച മത്സരാർത്ഥികളിൽ ഒരാൾ സൂര്യ ജെ മേനോൻ ആണ്. മണിക്കുട്ടനോടുളള പ്രണയമാണ് നിരവധി പേർക്ക് സൂര്യ ശത്രുവാകാനുളള കാരണം. ഷോയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷവും സൂര്യയ്ക്ക് എതിരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. ബിഗ് ബോസ്സിലെ വിശേഷങ്ങളും തനിയ്ക്ക് നേരിടേണ്ടിവന്ന സൈബർ ആക്രമണങ്ങളെ കുറിച്ചും സൂര്യ തുറന് പറയുകയാണ്
സൂര്യയുടെ വാക്കുകൾ ഇങ്ങനെ
ബിഗ് ബോസിലെ എവിക്ഷന് എപ്പിസോഡ് കഴിഞ്ഞപ്പോഴാണ് കയ്യില്‍ ഫോണ്‍ കിട്ടിയത്. അമ്മ ആദ്യം പറഞ്ഞത് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഒക്കെ കുറച്ച് കഴിഞ്ഞിട്ട് തുറന്നാല്‍ മതി എന്നായിരുന്നു. അതെന്താണ് എന്ന് താന്‍ ചോദിച്ചു. കാരണം തനിക്ക് ഇത്രയും ഹേറ്റേഴ്സ് ഉണ്ടെന്ന് അറിയില്ലായിരുന്നു. താന്‍ ഇമോഷണലി ഡൗണ്‍ ആണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു.
ഒറ്റയ്ക്ക് ഇരുന്ന് എന്തെങ്കിലും ചെയ്ത് കൂട്ടുമോ എന്നുളള പേടി അമ്മയ്ക്ക് ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ കാണണ്ടെന്നും മോളേക്കുറിച്ച് കുറച്ച് തെറ്റിദ്ധാരണകള്‍ ഉണ്ടെന്നും അമ്മ പറഞ്ഞു. അമ്മയെ വരെ ട്രോളുകയുണ്ടായി. ബിരിയാണി ഉണ്ടാക്കുന്ന ദിവസം അമ്മയെ ട്രോളി. അവര്‍ പറയുന്നത് പോലെ അമ്മ ചെയ്യുകയായിരുന്നു. അമ്മയ്ക്ക് ഈ ഷൂട്ടൊന്നും പരിചയം ഇല്ലായിരുന്നു. അതിനെ വരെ ആളുകള്‍ ട്രോളി.
എന്നെ പറഞ്ഞോട്ടെ. പക്ഷേ അച്ഛനേയും അമ്മയേയും പറയുന്നത് എത്ര മോശമായിട്ടുളള കാര്യമാണ്. എന്റെ കൂടെ പഠിച്ചവരോ ജോലി ചെയ്തവരോ താന്‍ ഫേക്ക് ആണെന്ന് പറഞ്ഞാല്‍ കേള്‍ക്കാന്‍ രസമുണ്ട്. ഇത് എന്നെ ഒരിക്കല്‍ പോലും അറിയാത്തവര്‍ ആണ്. എനിക്കിപ്പോഴും ഇന്‍സ്റ്റഗ്രാമിലൊക്കെ ഓരോ മെസ്സേജുകള്‍ വരും.
ഫേക്ക് ആയിട്ട് എന്തിനാണ് ജീവിക്കുന്നത് എന്ന് ചിലര്‍ ചോദിക്കും. അവര്‍ക്ക് തന്നെ അറിയുക പോലും ഇല്ല. മത്സരാര്‍ത്ഥികള്‍ തന്നെ ഓരോ പേരിട്ട് കൊടുത്തിരിക്കുകയാണ്. ഫേക്ക്, പ്രേമരോഗി, ഡ്രാമാ ക്യൂന്‍ എന്നൊക്കെ.. അവര്‍ തന്നെ ആളുകള്‍ക്ക് ഇട്ട് കൊടുത്തിട്ട് ആളുകള്‍ക്കിടയില്‍ അത് സ്ഥാപിച്ചു. അവര്‍ക്ക് പക്ഷേ ഇതൊന്നും അറിയേണ്ട. അറിയാന്‍ താല്പര്യമില്ല താന്‍ ഫേക്ക് ആണോ അല്ലയോ എന്നത്.അവര്‍ക്ക് ഇത് പറയുമ്പോള്‍ ഒരു സന്തോഷം.
സൂര്യ ആര്‍മിയിലെ ആളുകളുമായി ബന്ധമുണ്ട്. തന്നെ പിന്തുണയ്ക്കുന്ന പേജുകള്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ തന്നെ രണ്ട് മൂന്ന് പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. തന്നെ മാത്രം ടാര്‍ജെറ്റ് ചെയ്യുന്നു. തന്നെ പിന്തുണയ്ക്കുന്നവരുടെ പേഴ്സണല്‍ അക്കൗണ്ടുകളില്‍ പോയി തെറി വിളിക്കുന്നുണ്ട്.
അവരുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് താനിപ്പോഴും സന്തോഷത്തോടെ നില്‍ക്കുന്നത്. അവരുടേത് പിആര്‍ വർക്ക് ആണെന്ന് പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടികളുടെ അക്കൗണ്ടുകളില്‍ ചെന്ന് മോശം വര്‍ത്തമാനം പറഞ്ഞിട്ടുണ്ട്. എന്നിട്ട് പോലും അവര്‍ തന്നെ വെറുക്കാതെ കൂടെ നില്‍ക്കുന്നുണ്ട്. തന്നെ വെറുത്ത് പോയവരുണ്ട്. എന്നിട്ട് പോലും ഇപ്പോഴും എഴുപതില്‍ അധികം ഫാന്‍ പേജുകള്‍ ഉണ്ട്.
അത് തന്റെ ഫാന്‍ പേജുകള്‍ അല്ല. എന്റെ കുടുംബമാണ്. എനിക്ക് കിട്ടിയ കുറേ അനിയന്മാരും അനിയത്തിമാരും അമ്മമാരും ഒക്കെയാണ്. താന്‍ തിരിച്ച് എത്തിയ ശേഷം ഭയങ്കമായി ചീത്ത കേട്ടിരുന്നു. അച്ഛനേയും അമ്മയേയും താന്‍ ചെയ്യുന്ന സിനിമയുടെ നിര്‍മ്മാതാവിനേയും ഒക്കെ സംസ്ക്കാര ശൂന്യമായ വാക്കുകളില്‍ തെറി വിളിച്ചു. താന്‍ ബിഗ് ബോസ് ഹൗസില്‍ ഒരിക്കല്‍ പോലും ഒരു മോശം വാക്ക് ഉപയോഗിച്ചിട്ടില്ല.
ഒരാള്‍ക്ക് പോലും താന്‍ ഒരു പേര് ഇട്ട് കൊടുത്തിട്ടില്ല. തനിക്ക് ഇഷ്ടം പോലെ പേര് എല്ലാവരും ഇട്ട് തന്നിട്ടുണ്ട്. ഒരിക്കല്‍ സായിയെ അപവാദങ്ങളുടെ രാജകുമാരന് എന്ന് പറഞ്ഞു. അല്ലാതെ വേറെ ഒരിക്കലും ആരെയും പറഞ്ഞിട്ടില്ല. അത് അന്നത്തെ ഡിപ്രഷനില്‍ പറഞ്ഞതായിരുന്നു. അത് സായിയുമായി പിന്നീട് സോള്‍വ് ചെയ്യുകയും ചെയ്തു. തനിക്കെതിരെ വന്നത് അത്രയും മോശമായ സൈബര്‍ ആക്രമണം ആയിരുന്നു.
ബിഗ് ബോസ്സിലെ വോട്ടിങ് നടന്ന് കൊണ്ടിരിക്കുമ്പോൾ ചില മത്സരാര്‍ത്ഥികളുടെ ഫാന്‍സ് വന്ന് ഭീഷണിപ്പെടുത്തി. ചിലവരുടെ വോട്ട് കുറയ്ക്കാന്‍ വേണ്ടിയുളള പുതിയ അടവല്ലേ എന്നാണ് സൈബര്‍ ആക്രമണത്തിന് എതിരെ ലൈവ് വന്നതിനെ കുറിച്ച് അവര്‍ ചോദിച്ചത്. തന്റെ നമ്പര്‍ ലീക്കായതോടെ മോശം മെസ്സേജുകളും കോളുകളുമെല്ലാം വന്നുകൊണ്ടിരുന്നു.
തന്റെ വിഷമം താന്‍ പങ്കുവെച്ചപ്പോള്‍ അത് പോലും സ്ട്രാറ്റജിയാണ് എന്ന് പറയുകയാണ്. കുറേ ആളുകള്‍ വട്ടം കൂടി നിന്ന് ആക്രമിക്കുന്നു. അവസാനം താന്‍ കുറച്ച് നാള് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വിട്ട് നിന്നു. പിന്നെ തിരിച്ച് വരികയും ചെയ്തു.
അച്ഛന്റെയും അമ്മയുടേയും കാഴ്ച ശക്തിക്ക് പ്രശ്നമുണ്ട് എന്ന് താന്‍ പറഞ്ഞത് കള്ളമല്ല, സത്യമാണ്.
കാഴ്ച ശക്തി തീരെ ഇല്ല എന്നല്ല പറഞ്ഞത്. അച്ഛന് രണ്ട് കണ്ണിലും ലെന്‍സാണ്. അമ്മയ്ക്ക് കണ്ണിന് സര്‍ജറി കഴിഞ്ഞതാണ്. അതുകൊണ്ട് രണ്ട് പേര്‍ക്കും കാഴ്ചശക്തിക്ക് പ്രശ്നമുണ്ട്. ഷോയില്‍ വെച്ച് വഴക്ക് ഉണ്ടാക്കുമ്പോള്‍ പിന്നെ ആലോചിക്കാറുണ്ട് വേണ്ടായിരുന്നു എന്ന്. അവര്‍ വല്ലതും പറഞ്ഞ് പോകട്ടെ എന്ന്. ഷോയില്‍ വെച്ച് താനും സായിയും തമ്മില്‍ അടി ഉണ്ടായിട്ടുണ്ട്. പിന്നെ താനിരുന്ന് വിഷമിക്കും.
സായി തന്നെ കുറേ സപ്പോര്‍ട്ട് ചെയ്തിട്ടുളളതാണ്. അവനുമായി അടി ഉണ്ടാക്കേണ്ടി ഇരുന്നില്ലെന്ന് വിചാരിക്കും. പക്ഷേ പിന്നെ നമുക്ക് ഒന്നും ചെയ്യാനില്ല. സോറി പറഞ്ഞില്ലെങ്കിലും പിന്നെ പഴയത് പോലെ മിണ്ടും. പുറത്താക്കപ്പെട്ടതിന് ശേഷം ചെന്നൈയില്‍ തന്നെ നിന്നിരുന്നു. ഫിനാലെയ്ക്ക് ഡാന്‍സ് ചെയ്യുന്നതിന് വേണ്ടി. അതിന് ശേഷം എല്ലാവരും ഒരുമിച്ചാണ് തിരിച്ച് വന്നതെന്നും സൂര്യ പറഞ്ഞു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...