മലയാളം സിനിമാ എല്ലാവരെയും അങ്ങന പെട്ടെന്ന് അംഗീകരിക്കാന്‍ മനസ്സുകാണിക്കാറില്ലെന്ന് നടനും സംവിധായകനുമായ ഗിന്നസ് പക്രു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗിന്നസ് പക്രു മനസ്സ് തുറന്നത്.
മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ഒരു പ്രത്യേകത എല്ലാവരെയും അങ്ങനെ അംഗീകരിക്കില്ല. ഇനി ഒരുതവണ അംഗീകരിച്ചാല്‍ അവരത് അംഗീകരിച്ചത് തന്നെയാ. പല ആര്‍ട്ടിസ്റ്റുകളും പറയും ഇവിടുത്തേക്കാള്‍ റെസ്പെക്ട് ലഭിക്കുന്ന ഇന്‍ഡസ്ട്രിയാണ് തമിഴ് എന്ന്. റെസ്പക്ടില്‍ ഉപരി അവരുടെ രീതി അതാണ്. അവിടെ ചെന്നപ്പോള്‍ വിജയ് സര് എന്നെ സര് എന്നാണ് വിളിച്ചത്. അതുപോലെ തന്നെ സൂര്യ. അദ്ദേഹവും സര് എന്നാ എന്നെ വിളിച്ചത്.
അത് അവരുടെ ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. ഈ കാരണം കൊണ്ട് മലയാളം രണ്ടാം നിരയിലും തമിഴ് ഒന്നാം നിരയിലും എന്നല്ല. നമുക്കും നമ്മുടേതായ രീതിയുണ്ടെന്നും നടൻ പറഞ്ഞു
2018 ഏപ്രില്‍ 21ന് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേര്‍സല്‍ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകള്‍ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.
2013ല്‍ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോഡിനുടമയാക്കിയത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...