വർഷങ്ങൾക്കു ശേഷം അമേരിക്കയിൽ എത്തിയ സൂപ്പർതാരം സഞ്ജയ് ദത്തിന് സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കിയിരിക്കുകയാണ് സുഹൃത്തുക്കൾ . വിമാനത്തിന്റെ സഹായത്താൽ ആകാശത്ത് വച്ചാണ് സുഹൃത്ത് പരേഷ് ഗെലാനി കൂട്ടുകാരന് പിറന്നാൾ ആശംസകൾ നേർന്നത്. വീട്ടിലിരുന്ന് ഈ ദൃശ്യം ആസ്വദിക്കുന്ന ദത്തിനെയും വിഡിയോയിൽ കാണാം.
മോഹൻലാൽ, വ്യവസായി സമീർ ഹംസ തുടങ്ങിവരും സഞ്ജയ് ദത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു . കഴിഞ്ഞ ദീപാവലിക്ക് ദുബായിയിലെ സഞ്ജയ് ദത്തിന്റെ വീട്ടിൽ മോഹൻലാലും സമീർഹംസയും ഒത്തു കൂടിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ആരാധകരുടെ ഇടയിലും വൈറലായി. സിനിമാ മേഖലയിൽ നിന്നുള്ളവരുടെ പിറന്നാൾ ആശംസകളുടെ പ്രവാഹമാണിപ്പോൾ.
മെഡിക്കൽ ട്രീറ്റ്മെന്റിന്റെ ഭാഗമായാണ് സഞ്ജയ് ദത്ത് അമേരിക്കയിൽ തുടരുന്നത്. കെജിഎഫ് 2വിലെ അധീരയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സഞ്ജയ് ദത്ത് ആണ്. പിറന്നാൾ ദിനം അധീരയുടെ പ്രത്യേക പോസ്റ്റർ കെജിഎഫ് ടീം പുറത്തിറക്കിയിരുന്നു. ഇതിനിടെ മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ എമ്പുരാനിലും സഞ്ജയ് ദത്ത് ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...