
News
‘അമ്മയും ഞാനും”, അമ്മയുടെ കയ്യിലിരിക്കുന്ന, മലയാളികളുടെ ഈ പ്രിയ ഗായികയെ മനസിലായോ!?
‘അമ്മയും ഞാനും”, അമ്മയുടെ കയ്യിലിരിക്കുന്ന, മലയാളികളുടെ ഈ പ്രിയ ഗായികയെ മനസിലായോ!?

തെന്നിന്ത്യയിലടക്കം നിരവധി ആരാധകരുള്ള ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളി അല്ലാതിരുന്നിട്ടു കൂടി ഉച്ചാരണ ശുദ്ധിയോടെയുള്ള ശ്രേയയുടെ ശബ്ദമാധുര്യം ആസ്വദിക്കുന്നവരാണ് മലയാളികള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ കുഞ്ഞുനാളിലെ ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ശ്രേയ.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് സംഗീത ആസ്വാദകരുടെ പ്രിയ ഗായിക തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുന്നത്. അമ്മയുടെ കയ്യില്‍ ഇരിക്കുന്ന കുഞ്ഞു ശ്രേയയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘1984ല്‍ അമ്മയും ഞാനും” എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. നിമിഷ നേരം കൊണ്ടു തന്നെ പോസ്റ്റ് വൈറലായിരിക്കുകയാണ്.
മലയാളം ഉള്‍പ്പടെ പത്തൊമ്പതില് അധികം ഭാഷകളിലാണ് ശ്രേയ പാടിയിട്ടുള്ളത്. സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ പതിനാറാമത്തെ വയസിലാണ് ശ്രേയ സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. 2002ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ‘ദേവദാസ്’ എന്ന ചിത്രത്തില്‍ പാടിയ ശ്രേയക്ക് ആ വര്‍ഷത്തെ മികച്ച ഗായികക്ക് ഉള്ള ദേശിയ പുരസ്കാരം ലഭിച്ചു.
പിന്നീട് വിവിധ ഭാഷകളില്‍ പാടിയ ശ്രേയക്ക് ഇതുവരെ നാല് ദേശിയ പുരസ്കാരവും, നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും രണ്ടു തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഏഴ് ഫിലിംഫെയര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2007ല്‍ ‘ബിഗ് ബി’ യിലെ ‘വിടപറയുകയാണോ’ എന്ന ഗാനത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...