
News
ആരാധകര്‍ വിജയ്ക്ക് നല്കിയ സ്നേഹ സമ്മാനം കണ്ടോ..!!, പടുകൂറ്റന്‍ പ്രതിമയുടെ വിശേഷങ്ങള്‍
ആരാധകര്‍ വിജയ്ക്ക് നല്കിയ സ്നേഹ സമ്മാനം കണ്ടോ..!!, പടുകൂറ്റന്‍ പ്രതിമയുടെ വിശേഷങ്ങള്‍

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് വിജയ്. കേരളത്തിലടക്കം നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരത്തിനോടുള്ള ആരാധകരുടെ കടുത്ത സ്നേഹവും പലപ്പോഴും വാര്‍ത്ത ആയിട്ടുണ്ട്. ഇപ്പോഴിതാ കര്‍ണാടകത്തില്‍ നിന്നുള്ള ആരാധകരുടെ വ്യത്യസ്ഥമായ സ്നേഹ പ്രകടനമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
മംഗലാപുരം സ്വദേശികളായ വിജയ് ആരാധകര്‍ വിജയുടെ പടുകൂറ്റന്‍ പ്രതിമ നിര്‍മ്മിച്ചാണ് താരത്തിനോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രതിമ വിജയ് മക്കള്‍ ഇയക്കത്തിന്റെ പന്നൈയൂരിലെ ഓഫീസില്‍ സ്ഥാപിക്കാനാണ് തീരുമാനം. പ്രതിമയുടെ വാര്‍ത്ത ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ബീസ്റ്റാണ് വിജയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഡ്ജാണ് നായികയാകുന്നത്. സണ്‍ പിക്ച്ചേഴ്സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വളറെ വലിയ...
മലയാള സിനിമാ ലോകത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...