Connect with us

സഹപ്രവർത്തകരിൽ ഏറ്റവും ജെനുവിൻ ആയ മൂന്ന് കൂട്ടുകാർ; കിഷോർ സത്യയുടെ കുറിപ്പും ചിത്രവും വൈറലാകുന്നു

Malayalam

സഹപ്രവർത്തകരിൽ ഏറ്റവും ജെനുവിൻ ആയ മൂന്ന് കൂട്ടുകാർ; കിഷോർ സത്യയുടെ കുറിപ്പും ചിത്രവും വൈറലാകുന്നു

സഹപ്രവർത്തകരിൽ ഏറ്റവും ജെനുവിൻ ആയ മൂന്ന് കൂട്ടുകാർ; കിഷോർ സത്യയുടെ കുറിപ്പും ചിത്രവും വൈറലാകുന്നു

മിനിസ്ക്രീൻ താരം കിഷോർ സത്യയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തന്റെ അടുത്ത സുഹൃത്തുക്കളായ അരുണിനേയും സാജന്‍ സൂര്യയേയും രാജേഷ് ഹെബ്ബാറിനേയും കണ്ട സന്തോഷമാണ് കിഷോർ സത്യ പങ്കുവെയ്ക്കുന്നത്. നാളുകൾക്ക് ശേഷമാണ് ഈ ഇവർ കണ്ടുമുട്ടുന്നത്.

കിഷോർ സത്യയുടെ വാക്കുകൾ ഇങ്ങനെ….

ഇന്നലെ എനിക്ക് ഷൂട്ട്‌ ഇല്ലായിരുന്നു. ഒരു പ്രോഗ്രാമിന് വേണ്ടി സാജനും ഹെബ്ബാർജിയും കൊച്ചിയിൽ തന്നെ ഉണ്ടായിരുന്നു. ഷൂട്ട്‌ കഴിഞ്ഞ് അരുണും വൈകിട്ട് എത്തി. അപ്പോൾ അരുണിന്റെ ഭവനം ഈ കൂടിച്ചേരലിനു ഇടമായി. സഹപ്രവർത്തകരിൽ ഏറ്റവും ജെനുവിൻ ആയ മൂന്ന് കൂട്ടുകാർ കൂടെയാണ് ഇവർ.

ഞങ്ങളുടെ ക്രിക്കറ്റ്‌ ടീം അംഗങ്ങളായിരുന്നു ഇവർ മൂവരും സുഹൃത്തുക്കൾ ആയിരുന്നെങ്കിൽ പോലും കൂടുതൽ അടുത്തറിയുന്നതും മനുഷ്യൻ എന്നതിലെ നന്മകൾ ഇവരിൽ ഒരുപാടുണ്ട് എന്ന്‌ തിരിച്ചറിഞ്ഞതും അങ്ങനെയാണ്. തൊഴിലിടങ്ങളിൽ കാണുന്ന ഹായ് , ഹലോ ബന്ധമല്ല ഞങ്ങൾക്കുള്ളത്. പകരം പല വിഷയങ്ങളും ചിന്തിക്കുവാനും ചർച്ച ചെയ്യാനും പറ്റുന്ന വിശാലമായ ഒരു സ്പേസ് ഞങ്ങൾക്കിടയിൽ ഉണ്ട്‌. അതുകൊണ്ടുതന്നെ പരസ്പരം കാണലുകൾ അപൂർവമായ ഈ കാലത്ത് ഇന്നലത്തെ ഈ കൂടിച്ചേരൽ ഏറെ ഹൃദ്യമായി- കിഷോർ സത്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കിഷോറിന്റെ പോസ്റ്റിന് കമന്റുമായി സാജൻ സൂര്യ എത്തിയിട്ടുണ്ട്. ചർച്ച ചെയ്ത വിഷയങ്ങൾ കൂടി പറയാം എന്നായിരുന്നു കമന്റ് . രാജേഷ് ഹെബ്ബാറുമായുളള ചിത്രം സാജൻ സൂര്യയും പങ്കുവെച്ചിട്ടുണ്ട് . മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇവരുടെ സൗഹൃദം എന്നും നില്‍നില്‍ക്കട്ടെയെന്നാണ് ആരാധകർ പറയുന്നത്. പ്രിയപ്പെട്ട താരങ്ങളെ ഒറ്റ ഫ്രെയിമിൽ കണ്ടിന്റെ സന്തോഷവും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top