
Malayalam
ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി; എല്ലാം ശരിയായി വേഗം വരാൻ ആശംസിച്ച് ആരാധകർ !
ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി; എല്ലാം ശരിയായി വേഗം വരാൻ ആശംസിച്ച് ആരാധകർ !

മലയാളികളുടെ പ്രിയ യുവ നടികളിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. സിനിമയിൽ എത്തി അധിക നാളായില്ലെങ്കിലും ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ചെറു കുറിപ്പാണ് ശ്രദ്ധനേടുന്നത്.
സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്ക് എടുക്കുന്നു എന്ന നിരാശയുണർത്തുന്ന വാർത്തയാണ് നടി ഐശ്വര്യ ലക്ഷ്മി പങ്കുവച്ചിരിക്കുന്നത് . ഐശ്വര്യ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. നിക്കി ബനാസ് എന്ന എഴുത്തുകാരിയുടെ വാക്കുകള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. കുറച്ച് സമയം സ്വയം ചിലവഴിക്കാനായി മാറ്റിവെക്കാമെന്ന അര്‍ത്ഥം വരുന്ന വരികളാണ് നടി പങ്കുവെച്ചത്.
ജഗമേ തന്തിരമാണ് അവസാനമായി റിലീസ് ചെയ്ത ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ധനുഷായിരുന്നു നായകന്. അവര്‍ക്ക് പുറമെ ചിത്രത്തില്‍ ജോജു ജോര്‍ജ്, ജെയ്മസ് കോസ്മോ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കൊവിഡ് വ്യാപനത്താല്‍ ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. റിലീസിന് ശേഷം മികച്ച പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്.
കാണെക്കാണെ, അര്‍ച്ചന 31, കുമാരി എന്നീ ചിത്രങ്ങളാണ് ഐശ്വര്യയുടേതായി റിലീസ് ചെയ്യാനിരിക്കുന്നത്. കാണെക്കാണെയുടെ ചിത്രീകരണം കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പെ പൂര്‍ത്തിയായിരുന്നു. ബാക്കി രണ്ട് ചിത്രങ്ങളുടെയും ചിത്രീകരണം പൂര്‍ത്തിയാവാന്‍ ബാക്കിയുണ്ട്.
about aiswarya lekshmi
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...