
Malayalam
‘കുന്നിമണി ചെപ്പു തുറന്നെണ്ണി നോക്കും നേരം’ മനോഹരമായ നൃത്തച്ചുവടുകളുമായി അനു സിത്താര, വൈറലായി വീഡിയോ
‘കുന്നിമണി ചെപ്പു തുറന്നെണ്ണി നോക്കും നേരം’ മനോഹരമായ നൃത്തച്ചുവടുകളുമായി അനു സിത്താര, വൈറലായി വീഡിയോ

വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനു സിത്താര. അഭിനേത്രി എന്നതിനേക്കാളുപരി മികച്ച ഒരു നര്‍ത്തകി കൂടെയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
അനു സിത്താര സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ഡാന്‍സ് വീഡിയോകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുളളതും. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.
പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ കുന്നിമണി ചെപ്പു തുറന്നെണ്ണി നോക്കും നേരം ഗാനത്തിനാണ് അനു സിത്താര രസകരമായി ചുവടുകള്‍ വെക്കുന്നത്. നടിയുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
2013ല്‍ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
തുടര്‍ന്ന് ജയറാം ചിതര് അച്ചായന്‍സ്, മമ്മൂട്ടി ചിത്രങ്ങളായ ഒരു കുട്ടനാടന്‍ ബ്ലോഗ്, മാമാങ്കം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. അനുരാധ ക്രൈം നമ്പര്‍ 59/2019, വാതില്‍ തുടങ്ങിയ സിഥിതാരങ്ങളാണ് നടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...