
News
20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ‘അജിത്തിനൊപ്പം ശാലിനി’; ആവേശത്തോടെ ആരാധകര്‍
20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ‘അജിത്തിനൊപ്പം ശാലിനി’; ആവേശത്തോടെ ആരാധകര്‍

തെന്നിന്ത്യയിലാകെ ആരാധകരുള്ള താര ജോഡികളാണ് അജിത്തും ശാലിനിയും. വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും ഇപ്പോഴും ശാലിനിയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശാലിനി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വന്’ ചിത്രത്തില്‍ ശാലിനിയും വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത്തിന് ഒപ്പമാകും ശാലിനി വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത് എന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. അതിഥി വേഷത്തിലാകും ശാലിനി എത്തുക. ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെ തന്നെയാണ് ശാലിനി അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2000ല്‍ അജിത്തുമായുള്ള വിവാഹത്തിനു ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു ശാലിനി. സോഷ്യല്‍ മീഡിയയില്‍ പോലും സജീവമല്ല താരം. ശാലിനി സിനിമയിലേക്ക് തിരികെയെത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പിരിയാത വരം വേണ്ടും എന്ന ചിത്രത്തില്‍ ആയിരുന്നു ശാലിനി അവസാനം അഭിനയിച്ചത്. അതേസമയം, രണ്ട് ഭാഗങ്ങളായാണ് പൊന്നിയിന്‍ സെല്വന് ഒരുങ്ങുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.
വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായി, തൃഷ, അദിതി റാവു ഹൈദരി, ശോഭിത ധുലിപാല, ജയറാം, പ്രഭു, ശരത്കുമാര്, ലാല്‍ റഹ്മാന് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്വന്. കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച ചരിത്ര നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ. ചോള സാമ്രാജ്യത്തിലെ ഏറ്റവും കരുത്തനായ ചക്രവര്‍ത്തി രാജരാജ ചോളന്റെ ചരിത്രം അടിസ്ഥാനമാക്കി രചിച്ച കൃതിയാണ് പൊന്നിയിന്‍ സെല്വന്.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...