എന്റെ വിവാഹഫോട്ടോയ്ക്ക് കീഴില്‍ ഡിവോഴ്സ് ആകുമ്പോള്‍ ഞങ്ങള്‍ കയ്യടിച്ച് ആഘോഷിക്കും എന്നാണ് ചിലര്‍ പറയുന്നത്, എനിക്ക് ഇത്തരക്കാരോട് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ..!, പൊട്ടിത്തെറിച്ച് സ്വാതി നിത്യാനന്ദ്
എന്റെ വിവാഹഫോട്ടോയ്ക്ക് കീഴില്‍ ഡിവോഴ്സ് ആകുമ്പോള്‍ ഞങ്ങള്‍ കയ്യടിച്ച് ആഘോഷിക്കും എന്നാണ് ചിലര്‍ പറയുന്നത്, എനിക്ക് ഇത്തരക്കാരോട് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ..!, പൊട്ടിത്തെറിച്ച് സ്വാതി നിത്യാനന്ദ്
എന്റെ വിവാഹഫോട്ടോയ്ക്ക് കീഴില്‍ ഡിവോഴ്സ് ആകുമ്പോള്‍ ഞങ്ങള്‍ കയ്യടിച്ച് ആഘോഷിക്കും എന്നാണ് ചിലര്‍ പറയുന്നത്, എനിക്ക് ഇത്തരക്കാരോട് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ..!, പൊട്ടിത്തെറിച്ച് സ്വാതി നിത്യാനന്ദ്
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സ്വാതി നിത്യാനന്ദ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. വളരെ പെട്ടെന്നാണ് അവയെല്ലാം വൈറലായി മാറാറുള്ളത്. കഴിഞ്ഞ ലോക്ക്ഡൗണിനിടെയായിരുന്നു താരം വിവാഹിതയായത്. വിവാഹശേഷം താരത്തിനും ഭര്‍ത്താവിനും എതിരെ കടുത്ത സൈബര്‍ ആക്രമണവും നടന്നിരുന്നു. അതിനെല്ലാം താരം നല്കിയ മറുപടിയും വൈറലായിരുന്നു.
ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്തു എന്ന ഒരൊറ്റ കാരണത്താല്‍ ഈ കാലയളവില്‍ ഞാന്‍ പലവിധത്തിലുള്ള ഗോസിപ്പുകളും കേട്ടിട്ടുണ്ട്, സഹിക്കുകയും ചെയ്തു. എന്റെ ഭര്‍ത്താവും കുടുംബവും എല്ലാം ഈ ഗോസിപ്പുകളുടെ ഭാഗമാണ്. കൂട്ടത്തില്‍ ഫെയ്സ്ബുക്കിലൂടെ നടക്കുന്ന സൈബര്‍ ആക്രമണം എടുത്ത് പറയേണ്ടതാണ്. ഫോട്ടോയില്‍ ഒപ്പം നില്ക്കുന്ന അദ്ദേഹം ചിരിച്ചില്ല എന്നതിന് അദ്ദേഹം ഡ്രഗ് അഡിക്റ്റ് ആണ് എന്നുവരെ പറയുന്നു.
അദ്ദേഹം ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്, ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രവര്‍ത്തിക്കുന്ന ആളും. ഇരുവരും ഒരേ രീതിയില്‍ ചിരിക്കണം എന്ന് വാശിപിടിക്കാന്‍ ആകുമോ ? മാത്രമല്ല, അദ്ദേഹത്തിന് ഉയരമില്ല, ഭാരമില്ല, നിറമില്ല തുടങ്ങിയ കമന്റുകളും ധാരാളമാണ്. എനിക്ക് ഇത്തരക്കാരോട് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ, എനിക്കില്ലാത്ത പ്രശ്നം നിങ്ങള്‍ക്കെന്തിനാണ്? ഞാന്‍ അദ്ദേഹത്തിന്റെ സൗന്ദര്യമോ ജോലിയോ കുടുംബപശ്ചാത്തലമോ ഒന്നുമല്ല നോക്കിയത്. എന്നോടുള്ള പെരുമാറ്റവും സ്വഭാവശുദ്ധിയുമാണ്. അതില്‍ എനിക്ക് പൂര്‍ണ തൃപ്തിയുമുണ്ട്.
പ്രതീഷേട്ടന്‍ സ്വന്തം അനിയത്തിയുടെ മകളെ എടുത്ത് നില്ക്കുന്ന ഫോട്ടോയുടെ കീഴില്‍ വരെ ഇത്തരത്തില്‍ സൈബര്‍ ആക്രമണം നടത്തിക്കണ്ടു. അദ്ദേഹം വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് എന്നുവരെയാണ് ആളുകള്‍ എഴുതിപ്പിടിപ്പിച്ചത്. എന്റെ വിവാഹഫോട്ടോയ്ക്ക് കീഴില്‍ ഡിവോഴ്സ് ആകുമ്പോള്‍ ഞങ്ങള്‍ കയ്യടിച്ച് ആഘോഷിക്കും എന്നാണ് ചിലര്‍ പറയുന്നത്. ഇത്തരത്തില്‍ ചിന്തിക്കുന്ന മലയാളികള്‍ക്ക് ഇടയിലാണല്ലോ ഞാനും എന്നതോര്‍ത്ത് ഞാന്‍ വിഷമിക്കുന്നു.
ഇത്തരം വാക്കുകള്‍ എത്രമാത്രം വേദനയുണ്ടാകുന്നുണ്ട് എന്ന് മനസ്സിലാക്കണം. കുറഞ്ഞപക്ഷം വാക്കുകളില്‍ എങ്കിലും മര്യാദ കാണിക്കാന്‍ ശ്രമിക്കണം. ഇന്‍ഡസ്ട്രിയില്‍ നിന്നും ഇത്തരത്തില്‍ സമ്മിശ്ര പ്രതികരണം ലഭിച്ചിട്ടുണ്ട്. നെഗറ്റീവ് പറയാനുള്ളവര്‍ പറഞ്ഞുകൊണ്ടേയിരിക്കുക, അതൊരിക്കലും ഞങ്ങളുടെ ജീവിതത്തെ ബാധിക്കില്ല. അത്ര മാത്രമേ എനിക്ക് പറയാനുള്ളൂ എന്നാണ് സ്വാതി പറഞ്ഞത്.
അതേസമയം, മഴവില്‍ മനോരയില്‍ സംപ്രേക്ഷണം ചെയ്യുന്ന നാം ജപിക്കുന്ന വീട് എന്ന പരമ്പരയിലെ സ്വാതിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. സ്വാതി അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. അപ്രതീക്ഷിതമായി ആരതിയ്ക്ക് ആസിഡ് ആക്രമണം നേരിടേണ്ടി വരുന്നുണ്ട്. പൊള്ളലേറ്റ മുഖത്തോട് കൂടിയ നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലവായിരുന്നു. ഇപ്പോഴിത ഏറ്റവും വലിയ വെല്ലുവിളിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.
മേക്കപ്പായിരുന്നു ഏറ്റവും ചലഞ്ചിങ്ങായിട്ടുള്ള സംഗതിയെന്നായിരുന്നു സ്വാതി പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടീം അംഗങ്ങള്‍ മുഴുവനും പിന്തുണയുമായി കൂടെ നിന്നിരുന്നു. പ്രോസ്തെറ്റിക് മേക്കപ്പാണ് ഉപേയോഗിച്ചിരുന്നത്. രണ്ട് മണിക്കൂര്‍ എടുത്താണ് മേക്കപ്പ് ചെയ്തിരുന്നത്. രാവിലെ 8 മണിക്ക് തുടങ്ങുന്ന മേക്കപ്പ് കഴിയാന്‍ എകദേശം രണ്ട് മണിക്കൂര്‍ എടുക്കുമായിരുന്നു. ഇത് നീക്കം ചെയ്യാനും ഏകദേശം ഒരു മണിക്കൂറോളം വേണം. മേക്കപ്പ് കളയാന്‍ ആല്‍ക്കഹോള്‍ ആണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ചൂടു വെള്ളം കൊണ്ടു കഴുകി ഓയില്‍ പുരട്ടുമെന്നും സ്വാതി പറയുന്നത്.
ഭ്രമണം എന്ന സീരിയലിന് ശേഷമാണ് സ്വാതി നാം ജപിക്കുന്ന വീട് എന്ന പരമ്പരയി എത്തുന്നത്. സീരിയലിലെ ഏറ്റവും മറക്കാനാവാത്ത രംഗത്തെ കുറിച്ചും നടി അഭിമുഖത്തില്‍ പറയുന്നു. ആരതി അവളുടെ മുഖം ആദ്യമായി കണ്ണാടിയില്‍ നോക്കി രംഗമാണ് മറക്കാന്‍ കഴിയാത്തത്. ആ രംഗം പകര്‍ത്താന്‍ മുഴുവന്‍ അംഗങ്ങളും കാത്തിരുന്നു. ഇന്നും ആ നിമിഷത്തെ കുറിച്ച് ഓര്‍മിക്കുന്നതായി സ്വാതി പറയുന്നു. കഥാപാത്രത്തിലൂടെ മികച്ച അഭിപ്രായം ലഭിച്ചവെന്നും താരം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
രഞ്ജിത്ത് തിരുവല്ല എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ആരതിയുടെ മേക്കപ്പിനു പിന്നില്‍. വളരെ ശ്രമകരമായാണ് മേക്കപ്പ് ഓരോ തവണയും പൂര്‍ത്തിയാക്കുന്നത്. ആദ്യം എന്റെ മുഖത്തിന്റെ മോള്‍ഡ് എടുത്തു. അടുത്ത ദിവസം മുതല്‍ മേക്കപ്പ് ആരംഭിച്ചു. മുഖത്തിന്റെ ഇടത് വശത്തു പൊള്ളലേറ്റതായാണു കാണിക്കുന്നത്. ആ ഭാഗത്ത് കട്ടിയുള്ള പശ ഒഴിക്കുകയാണ് ആദ്യം ചെയ്യുന്നത്. പശ സെറ്റ് അയാള്‍ ഉടനെ മോള്‍ഡിന്റെ രണ്ട് ഭാഗങ്ങള്‍ അതില്‍ കൊണ്ടു വന്നു ഒട്ടിക്കും. പിന്നീട് കളര്‍ കറക്ഷന് ചെയ്യും. പല നിറങ്ങള്‍ അതിനായി സംയോജിപ്പിക്കും. മൂന്നു സ്റ്റേജ് ആയിട്ടാണു മേക്കപ്പ് ചെയ്യുന്നതെന്ന് നടി പറഞ്ഞിരുന്നു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....