2000ല്‍ പുറത്തിറങ്ങിയ നരസിംഹം അക്കാലത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ സിനിമയായിരുന്നു. മീശ പിരിച്ച് പോ മോനേ ദിനേശ എന്നെഴുതിയ ജീപ്പില്‍ കറങ്ങിയ ഇന്ദുചൂഡന് അന്ന് ആരാധകരെ ഹരം കൊള്ളിച്ചിരുന്നു.
21 വര്‍ഷം മുമ്പ് മലയാളകളുടെ മനസിലേക്ക് ഓടിക്കയറിയ നരസിംഹം ജീപ്പിന്റെ ഇപ്പോഴത്തെ ഉടമ മധു ആശാന് ആണ്. നരസിംഹം പുറത്തിറങ്ങി കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ജീപ്പ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മധു ആശാന് വില്‍ക്കുകയായിരുന്നു. ആന്റണിയുടെ സുഹൃത്ത് ആയിരുന്നു മധു ആശാന്.
80000 രൂപയ്ക്കാണ് അന്ന് ജീപ്പ് വാങ്ങിയത് എന്നാണ് മധു ആശാന് പറയുന്നത്. കോടികള്‍ പ്രതിഫലമായി തരാമെന്ന് പറഞ്ഞാലും അദ്ദേഹം ജീപ്പ് വില്ക്കാന് ഒരുങ്ങിയില്ല. തനിക്ക് ബാക്കിയെല്ലാം സമ്പാദിക്കാന്‍ സാധിച്ചത് ഈ ജീപ്പ് കാരണമാണെന്ന് മധു പറയുന്നു.
പിണറായി വിജയന് ഈ വണ്ടിയില്‍ കേറി പ്രചാരണം നടത്തിയ ശേഷമാണ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയതെന്ന് ആശാന് പറയുന്നു. രമേശ് ചെന്നിത്തല, വെള്ളാപ്പള്ളി നടേശന്, ശങ്കരാചാര്യ സ്വാമികള്‍, എംഎല്‍എ കുരുവിള തുടങ്ങിയ പ്രമുഖര്‍ ഈ വണ്ടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ടെന്നും മധു ആശാന് പറഞ്ഞു.
15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രമാണ് തുടരും. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...