തമിഴകത്തിന്റെ സൂപ്പർതാരം വിജയ്ക്ക് തന്റെ ആരാധകരോടുള്ള ആത്മബന്ധം ഏറെ പ്രസിദ്ധമാണ്. ആരാധകരുടെ വീടുകൾ സന്ദർശിക്കുകയും ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് സഹായങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിലുള്ള ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ നാസർ.
തന്റെ മൂത്തമകന് ഒരു അപകടത്തെ തുടർന്ന് ഓർമ്മശക്തി നഷ്ടമായി. അവന് ഓർമ്മയുള്ളത് വിജയിയെ മാത്രമാണ്. ഇതറിഞ്ഞ വിജയ് തന്റെ മകനെ ജന്മദിനത്തിൽ പതിവായി വിളിച്ച് സംസാരിക്കാൻ തുടങ്ങി. മകൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഒരു കാരണം വിജയ് ആണെന്നും അദ്ദേഹം പറഞ്ഞു. നടന് മനോബാലയുമായി നടത്തിയ അഭിമുഖത്തിലാണ് നാസര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
നാസറിന്റെ വാക്കുകൾ:
മൂത്തമകന് നടന് വിജയിയുടെ വലിയ ഫാനാണ്. അവന് ഒരു വലിയ അപകടം സംഭവിച്ചു. അവന്റെ ഓര്‍മ്മ നഷ്ടമായി. ഇന്നും അവന് ഓര്മ തിരിച്ചു കിട്ടിയിട്ടില്ല. എന്നാല്‍ അവന് വിജയ്യെ മാത്രമാണ് ഇപ്പോഴും ഓര്മയുള്ളത്. വിജയ് എന്നും പറഞ്ഞു ബഹളം വെക്കും. ഞങ്ങള്‍ ആദ്യം വിചാരിച്ചത് അവന്റെ കൂട്ടുകാരൻ വിജയ് ആയിരിക്കും എന്നാണ്. അതുകൊണ്ടു ഞങ്ങൾ അത് ഗൗരവമായി എടുത്തില്ല. പിന്നീടാണ് ഇത് നടന്ന വിജയെക്കുറിച്ചാണെന്ന് മനസ്സിലായത്. ഈ വിഷയം വിജയ് സാര്‍ കേള്‍ക്കാനിടയായി. ഇത് അദ്ദേഹം വളരെ വ്യക്തിപരമായി എടുത്ത് പിറന്നാളിനൊക്കെ അവനോട് സംസാരിക്കും. സമ്മാനങ്ങൾ എത്തിച്ചുകൊടുക്കും. അവൻ ജീവിതത്തിലേക്ക് വരാൻ ഒരു കാരണം വിജയ് ആണ്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...