Connect with us

ആദ്യ ദിവസം ഒരു ഹൈസ്‌കൂള്‍ റീയൂണിയന്‍ പോലെയാണ് തോന്നിയത്, വീഡിയോയുമായി കമല്‍ ഹസന്‍, വൈറല്‍

News

ആദ്യ ദിവസം ഒരു ഹൈസ്‌കൂള്‍ റീയൂണിയന്‍ പോലെയാണ് തോന്നിയത്, വീഡിയോയുമായി കമല്‍ ഹസന്‍, വൈറല്‍

ആദ്യ ദിവസം ഒരു ഹൈസ്‌കൂള്‍ റീയൂണിയന്‍ പോലെയാണ് തോന്നിയത്, വീഡിയോയുമായി കമല്‍ ഹസന്‍, വൈറല്‍

കഴിഞ്ഞ ദിവസമാണ് കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രം വിക്രമിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ഇപ്പോഴിതാ കമല്‍ ഹാസന്‍ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസത്തെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ഇത് വൈറലായി മാറിയിരിക്കുകയാണ്. വിക്രം സിനിമയുടെ ആദ്യ ദിവസം ഒരു ഹൈസ്‌കൂള്‍ റീയൂണിയന്‍ പോലെയാണ് തോന്നിയത്. കഴിഞ്ഞ 50 വര്‍ഷത്തിനിടക്ക് സിനിമ ചിത്രീകരണത്തില്‍ നിന്ന് ഇത്രയധികം സമയം താന്‍ വിട്ട് നില്‍ക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറയുന്നു.

‘വിക്രം സിനിമയുടെ ആദ്യ ദിവസം. ഒരു ഹൈ സ്‌കൂള്‍ റീയൂണിയന്‍ പോലെയാണ് തോന്നിയത്. കഴിഞ്ഞ 50 വര്‍ഷത്തിനിടക്ക് സിനിമ ചിത്രീകരണത്തില്‍ നിന്ന് ഇത്രയധികം സമയം ഞാന്‍ വിട്ട് നിന്നത് ആദ്യമായാണ്. ഒരുപാട് സംവിധായകര്‍ക്കും കഴിഞ്ഞ ഒരു വര്‍ഷമായി ആക്ഷന്‍ പറയാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഞാന്‍ എന്റെ എല്ലാ സഹപ്രവര്‍ത്തകരെയും ചിത്രീകരണത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ലോകേഷിനും അദ്ദേഹത്തിന്റെ ടീമിനും പ്രത്യേകം സ്വാഗതം. ഒപ്പം വിജയ് സേതുപതിക്കും ഫഹദ് ഫാസിലിനും’ എന്നും കമല്‍ ഹസന്‍ പറഞ്ഞു.

കമല്‍ഹാസന്‍

പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ വിക്രമിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. കമല്‍ഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നുണ്ട്. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. ലോകേഷിന്റെ മാസ്റ്ററിന്റെ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. നരേനും അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

സത്യന്‍ സൂര്യനായിരുന്നു വിക്രമിന്റെ ഛായാഗ്രഹകന്‍. എന്നാല്‍ സത്യന്‍ മറ്റൊരു സിനിമയുടെ ഭാഗമായതോടെ ഗിരീഷ് ഗംഗാധരനാണ് പുതിയ ക്യാമറ മാന്‍. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

More in News

Trending

Recent

To Top