
Malayalam
ഇ-ബുള്‍ ജെറ്റിലെ എബിന് വിവാഹിതനായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഇ-ബുള്‍ ജെറ്റിലെ എബിന് വിവാഹിതനായി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

വാന്‍ ലൈഫ് വ്ലോഗിലൂടെ മലയാളികള്‍ക്ക് സുപരിചിതരായവരാണ് ഇ-ബുള്‍ ജെറ്റ് സഹോദരന്മാര്. ഇവരിലെ എബിന് വിവാഹിതനായി. തൃശൂര്‍ സ്വദേശി അഭിരാമിയാണ് വധു. എബിന്റെ സ്വദേശമായ കണ്ണൂര്‍ ഇരിട്ടിയില്‍ വെച്ചായിരുന്നു വിവാഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാനില്‍ താമസിച്ച് യാത്ര ചെയ്ത ഇവര്‍ക്ക് വളരെ വേഗം ജനപ്രതീ നേടാനായി. ശുചിമുറി, രണ്ടു പേര്‍ക്ക് കിടക്കാനുള്ള കിടപ്പുമുറി, പാചകം ചെയ്യാനുള്ള സൗകര്യമുള്‍പ്പെടെ ഇവരുടെ കാരവാനില്‍ ഒരുക്കിയിട്ടുണ്ട്.
സഹോദരങ്ങളായ ഇരുവരുടേയും വാന്‍ ലൈഫ് അനുഭവങ്ങള്‍ പങ്കുവെക്കുന്ന യൂട്യൂബ് ചാനലാണ് ഇ ബുള്‍ ജെറ്റ്. കണ്ണൂര്‍ സ്വദേശികളായ ഈ സഹോദരന്മാര് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വാനില്‍ യാത്രകള്‍ ആരംഭിക്കുന്നത്. യൂട്യൂബില്‍ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടാനും ഇവര്‍ക്ക് സാധിച്ചു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇരുവരും വിശേഷങ്ങള്‍ പറഞ്ഞ് രംഗത്തെത്തിയിരുന്നു. കമ്പനി തരുന്ന വരുമാനം എത്രയെന്ന് പുറത്ത് പറയരുത് എന്നതാണ് യൂട്യൂബിന്റെ നയം. നമ്മള് പ്രതീക്ഷിക്കുന്നത് പോലെ അത്രയും വലിയ തുകയൊന്നും പലപ്പോഴും ലഭിച്ചുവെന്ന് വരില്ല. തങ്ങളെ സംബന്ധിച്ചടുത്തോളം ഒരു യാത്രയ്ക്കായി ഏകദേശം രണ്ട് ലക്ഷം രൂപ വണ്ടിക്ക് തന്നെ വേണ്ടി വരും.
ഒരു ദിവസം 4800 രൂപ വരെ പെട്രോളിന് നല്‍കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. ഒരു വീഡിയോ നിര്‍മിക്കുന്നതിന് ശരാശരി പതിനായിരം രൂപ വരെയാണ് ചെലവ്. ഒരു മാസം യൂട്യൂബില്‍ നിന്ന് കിട്ടുന്നത് മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെയാണ് ലഭിക്കുന്നതെന്നും അവര്‍ വീഡിയോയില്‍ വെളിപ്പെടുത്തി. വ്യൂസ് 1 മില്യണ്‍ ഒക്കെ കടന്നാല്‍ വരുമാനം ഇതിലും ഉയരും. 5 ലക്ഷത്തിലുമധികം വരുമാനം ലഭിച്ച മാസങ്ങളുമുണ്ടായിട്ടുണ്ട്. ചില മാസങ്ങളില്‍ തീരെ കുറവ് തുകയും ലഭിച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും എബിനും ലിബിനും പറയുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...