സിനിമാക്കാര് ആണോ കേരളത്തില്‍ കൊറോണ പരത്തുന്നത്; ഒരു പിടിയും കിട്ടുന്നില്ല, സിനിമാ ഷൂട്ടിംങ്ങിന് അനുമതി നിഷേധിച്ചതിനെതിരെ പ്രതികരണവുമായി ഷിബു ജി സുശീലന്
സിനിമാക്കാര് ആണോ കേരളത്തില്‍ കൊറോണ പരത്തുന്നത്; ഒരു പിടിയും കിട്ടുന്നില്ല, സിനിമാ ഷൂട്ടിംങ്ങിന് അനുമതി നിഷേധിച്ചതിനെതിരെ പ്രതികരണവുമായി ഷിബു ജി സുശീലന്
സിനിമാക്കാര് ആണോ കേരളത്തില്‍ കൊറോണ പരത്തുന്നത്; ഒരു പിടിയും കിട്ടുന്നില്ല, സിനിമാ ഷൂട്ടിംങ്ങിന് അനുമതി നിഷേധിച്ചതിനെതിരെ പ്രതികരണവുമായി ഷിബു ജി സുശീലന്
കേരളത്തില്‍ ഇന്‍ഡോര്‍ ഷൂട്ടിങ്ങിന് പോലും സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ അടക്കമുള്ള ചിത്രങ്ങളുടെ ഷൂട്ടിഗ് കേരളത്തിന് പുറത്തേയ്ക്ക് പോയിരിക്കുകയാണ്. ടി.പി.ആര്. കുറയാതെ കേരളത്തില്‍ സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ഡ്രോളറുമായ ഷിബു ജി. സുശീലന്. സിനിമാക്കാര് ആണോ കേരളത്തില്‍ കൊറോണ പരത്തുന്നത് എന്ന് ഷിബു ജി. സുശീലന് ചോദിക്കുന്നു. മുതിര്‍ന്ന നടന്മാര് ഉള്‍പ്പടെ എല്ലാവരും ഇതിനെതിരെ പ്രതികരിക്കണമെന്നും ഷിബു തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
‘സര്‍ക്കാര്‍ തീരുമാനിക്കും എന്ന് സിനിമ മന്ത്രി. സീരിയല്‍ ആകാം, പക്ഷേ സിനിമ പാടില്ല. എന്താ സിനിമാക്കാര് ആണോ കേരളത്തില്‍ കൊറോണ പരത്തുന്നത്? ഒരു പിടിയും കിട്ടുന്നില്ല.
നമ്മുടെ രാഷ്ട്രീയം സിനിമയായി കണ്ടുകൊണ്ട് തൊഴില്‍ ചെയ്യാന്‍ അനുവാദം വാങ്ങി എടുക്കാന്‍ വേണ്ടി എല്ലാ സിനിമക്കാരും ഒരുമിച്ചു നിന്നു കൊണ്ട് പ്രതികരിക്കുക. ഇവിടെ കുറച്ചു പേര് മാത്രം സംസാരിക്കുന്നു. മുതിര്‍ന്ന എല്ലാ സിനിമക്കാരും സിനിമക്ക് വേണ്ടി സംസാരിക്കാന്‍ തയാറാകണം. സിനിമയാണ് നിങ്ങളെ എല്ലാം വളര്‍ത്തിയത്. മാറി നിന്നിട്ട് കാര്യം ഇല്ല. നമുക്കും ജീവിക്കണം.’
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...