
Malayalam
എന്റെ കൈകളിൽ നിന്നെ പിടിക്കുന്നത് എന്റെ ഏക ആശ്വാസമാണ് ; പിറന്നാൾദിനത്തിൽ മകൾക്ക് സർപ്രൈസ് ഒരുക്കി നരേനും ഭാര്യയും
എന്റെ കൈകളിൽ നിന്നെ പിടിക്കുന്നത് എന്റെ ഏക ആശ്വാസമാണ് ; പിറന്നാൾദിനത്തിൽ മകൾക്ക് സർപ്രൈസ് ഒരുക്കി നരേനും ഭാര്യയും

മലയാളത്തിൽ ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ ആരാധകരെ കീഴടക്കിയ നായകനാണ് നരേൻ. ഇന്നും നരേൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾ മലയാളികൾക്ക് പ്രിയങ്കരമാണ്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായാണ് മലയാള സിനിമയിൽ നരേന്റെ തുടക്കം. അതിനുശേഷം മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് നരേൻ. തന്റെ കുടുംബത്തിനൊപ്പമുളള നിമിഷങ്ങളും ഷൂട്ടിങ് ലൊക്കേഷൻ കാഴ്ചകളും നരേൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുളള നരേന്റെ അടിപൊളിയൊരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. മകൾ തന്മയയുടെ 14-ം പിറന്നാളിന് കുഞ്ഞായിരിക്കുമ്പോൾ അവൾക്കൊപ്പം എടുത്ത ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേർത്തുവച്ചുളള ഫൊട്ടോയാണ് നരേൻ പങ്കുവച്ചിരിക്കുന്നത്.
”വിഷമ ഘട്ടങ്ങളിൽ, ബുദ്ധിമുട്ടേറിയ പാതകളിൽ, എന്റെ കൈകളിൽ നിന്നെ പിടിക്കുന്നത് എന്റെ ഏക ആശ്വാസമാണ്, ഞാൻ ജനിക്കുന്നതിനു മുമ്പുതന്നെ നീ എന്റെ മകളായി ജനിക്കണമെന്ന പ്രകൃതിയുടെ നിയമത്തിൽ വിശ്വസിക്കണമെന്ന ചിന്ത എന്റെ ഉളളിൽ എപ്പോഴും തോന്നാറുണ്ട്. ജന്മദിനാശംസകൾ തൻമയാ,” ഇതായിരുന്നു നരേൻ കുറിച്ചത്.
ഭാര്യയും താനും ചേർന്നു പാടിയ ഒരു ഗാനവും പിറന്നാൾ ദിനത്തിൽ മകൾക്ക് സമ്മാനമായി നരേൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2007 ഓഗസ്റ്റ് 26 ലായിരുന്നു ടിവി പ്രോഗ്രാം പ്രൊഡ്യൂസറായ മഞ്ജുവിനെ നരേൻ വിവാഹം ചെയ്യുന്നത്.
2009 ലാണ് ഇരുവർക്കും മകൾ ജനിക്കുന്നത്.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തമിഴ് ബിഗ് ബജറ്റ് ചിത്രത്തിൽ നരേൻ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്,
ABOUT NARAIN
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...