
News
ഷൂട്ടിംഗിനിടെ ആമിര്‍ ഖാനും സംഘവും ലഡാക്ക് ചവറിട്ട് നശിപ്പിച്ചുവെന്ന് പരാതി; മറുപടിയുമായി നിര്‍മ്മാണ കമ്പനി
ഷൂട്ടിംഗിനിടെ ആമിര്‍ ഖാനും സംഘവും ലഡാക്ക് ചവറിട്ട് നശിപ്പിച്ചുവെന്ന് പരാതി; മറുപടിയുമായി നിര്‍മ്മാണ കമ്പനി

പുതിയ സിനിമ ലാല്‍ സിംഗ് ഛദ്ദയുടെ ഷൂട്ടിംഗിനിടെയില്‍ ലഡാക്ക് പരിസരം ചവറിട്ട് നശിപ്പിച്ചെന്ന ആരോപണത്തിനെതിരെ ആമിര്‍ ഖാന്റെ നിര്‍മാണ കമ്പനിയായ ആമിര്‍ ഖാന് പ്രൊഡക്ഷന്‍സ് രംഗത്തു വന്നു. നിര്‍മാണ കമ്പനിക്ക് പരിസരം ശുചിയാക്കുന്നതിന് വേണ്ടി മാത്രം ഒരു പ്രത്യേക ടീം ഉണ്ടെന്നും ഓരോ സ്ഥലത്തെയും ഷൂട്ടിംഗിനു ശേഷം അവര്‍ ആ സ്ഥലം പഴയതു പോലെയോ അതിനെക്കാളും മികച്ചതായി വൃത്തിയാക്കാറുണ്ടെന്ന് പത്രകുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആമിര്‍ ഖാനും സംഘവും ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. അവര്‍ ഷൂട്ടിംഗ് മതിയാക്കി തിരിച്ചു പോയതിനുശേഷം ജിഗ്മത് ലഡാഖി എന്ന ട്വിറ്റര്‍ പ്രൊഫൈലിലൂടെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞ ഷൂട്ടിംഗ് ലൊക്കേഷന്റെ വീഡിയോ പുറത്തുവന്നിരുന്നു.
ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിന് വേണ്ടിയല്ല താന്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്നും മറിച്ച് ഓരോ സിനിമാ ഷൂട്ടിംഗിനു ശേഷവും തന്റെ ഗ്രാമവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടികാണിക്കുക മാത്രമായിരുന്നുവെന്നും ജിഗ്മത് ലഡാഖി വിശദീകരിച്ചു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...