മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രം ബ്രോ ഡാഡിയുടെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെങ്ങും നിറയുന്നത്. ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നുള്ള ഓരോ ഫോട്ടോകൾക്കും ആരാധകരും ഏറെയാണ് . ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നും പൃഥ്വിരാജ് തന്നെ പങ്കുവച്ച ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
കല്യാണിയ്ക്കൊപ്പം ഒരുമിച്ച് നില്ക്കുന്ന ഫോട്ടോയാണ് ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് പങ്കുവെച്ചത്. ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങ് ഇന്ന് തുടങ്ങിയതായി നേരത്തേ സുപ്രിയ പൃഥ്വിരാജ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. മോണിറ്ററിന് മുന്നിലിരിക്കുന്ന പൃഥ്വിരാജിന്റെ ഫോട്ടോയാണ് സുപ്രിയ പങ്കുവെച്ചത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം എമ്പുരാന് എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു . ലാലു അലക്സ്, സൗബിന് ഷാഹിര്‍, ജഗദീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണെന്ന് നേരത്തേ പൃഥ്വിരാജ് പറഞ്ഞിരുന്നു. കോള്‍ഡ് കേസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന് വര്‍ക്കുകളുമായി ബന്ധപ്പെട്ട് ആരാധകരോട് സംസാരിക്കവേയാണ് പൃഥ്വിരാജ് ബ്രോ ഡാഡി ഒരു ചെറിയ ചിത്രമാണെന്ന് സൂചിപ്പിച്ചത്. ലൂസിഫറില്‍ നിന്നും വ്യത്യസ്തമായ ചിത്രമാണ് ബ്രോ ഡാഡിയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
തനു ബാലക് സംവിധാനം നിർവഹിച്ച കോള്‍ഡ് കേസ് ആണ് പൃഥ്വിരാജിന്റെ പുറത്തിറങ്ങിയ പുതിയ സിനിമ. സമ്മിശ്ര പ്രതികരണമാണ് കോള്‍ഡ് കേസിന് ആരാധകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...