Malayalam
നാഗവല്ലിയിലും അതീവ സുന്ദരിയായി ശോഭന ; ചിത്രത്തിനുപിന്നിലെ കൂടുതൽ വിവരങ്ങൾ അറിയാൻ ആവേശത്തോടെ ആരാധകർ; പക്ഷെ ശോഭനയ്‌ക്കറിയേണ്ടത് ആരാണ് ശില്പി എന്നാണ്; ലാലേട്ടനോ അമിതാഭ് ബച്ചനോ?
നാഗവല്ലിയിലും അതീവ സുന്ദരിയായി ശോഭന ; ചിത്രത്തിനുപിന്നിലെ കൂടുതൽ വിവരങ്ങൾ അറിയാൻ ആവേശത്തോടെ ആരാധകർ; പക്ഷെ ശോഭനയ്‌ക്കറിയേണ്ടത് ആരാണ് ശില്പി എന്നാണ്; ലാലേട്ടനോ അമിതാഭ് ബച്ചനോ?
ശോഭന എന്ന നായികയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ടതില്ല. അത്രത്തോളം വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ ഇന്നും ശോഭന മലയാളി സിനിമാ ആരാധകർക്കിടയിലും നൃത്ത ആരാധകർക്കിടയിലും ജീവിക്കുകയാണ്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ ശോഭന തന്റെ വിശേഷങ്ങളും പഴയ ഓർമകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്,
തന്റെ ഒരു പഴയകാല ചിത്രമാണ് ശോഭന പുതുതായി ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. ഒരു സിനിമാ ചിത്രീകരണത്തിനിടയിൽ പകർത്തിയതിന് സമാനമായ ചിത്രമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിൽ ഒരു നർത്തകിയുടെ വേഷത്തിലാണ് ശോഭന. ഒപ്പം സ്റ്റേജിന്റെ മറ്റൊരു അറ്റത്ത് ഒരു ശിൽപിയുടെ രൂപത്തിൽ മറ്റൊരു ആളെയും കാണാം. എന്നാൽ അത് ആരാണെന്ന് വ്യക്തമല്ല. ആരാണ് ആ ശിൽപി എന്ന് ചോദിച്ചുകൊണ്ടാണ് ശോഭന ചിത്രം പങ്കുവച്ചത്.
ശോഭനയുടെ ചോദ്യത്തിന് നിരവധി പേർ കമന്റുകളിൽ മറുപടി നൽകിയിട്ടുണ്ട്. മോഹൻലാലിന്റെയും അമിതാഭ് ബച്ചന്റെയും പേരുകളാണ് വലിയൊരു വിഭാഗം ആളുകൾ കമന്റ് ചെയ്തത്. എന്നാൽ ശരിയുത്തരം എന്താണെന്ന് ശോഭന വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ശില്പിയെ അന്വേഷിച്ച് ശോഭന ഫോട്ടോ പങ്കുവച്ചപ്പോൾ ശോഭനയുടെ ഫോട്ടോയ്ക്ക് പിന്നിലെ കഥയാണ് ആരാധകർക്ക് അറിയേണ്ടത്. ഇത് ഇപ്പോഴുള്ള ചിത്രമാണ്? നാഗവല്ലി അല്ല, അതിലും സുന്ദരിയായിട്ടുണ്ട്. ശോഭനയെ കാണാനും സുന്ദരിയായ ശിൽപ്പം പോലെ തോന്നുന്നു എന്നൊക്കെയാണ് ആരാധകർ കൊടുക്കുന്ന മറ്റു കമെന്റുകൾ.
നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അവിടെയും തന്റെ ഇഷ്ട കലയായ നൃത്തത്തെക്കുറിച്ചാണ് ശോഭന കൂടുതലും സംസാരിക്കാറുള്ളത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്‍റെ അമ്മായിമാരുടെ പാത പിന്തുടര്‍ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന.
രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
about shobhana