
Malayalam
പേർളിയുടെ കുടുംബത്തിൽ ആ വിയോഗം, സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ മരണവീടായി കണ്ണീരോടെ….. ആദരാഞ്ജലികൾ നേർന്ന് പ്രിയപ്പെട്ടവർ
പേർളിയുടെ കുടുംബത്തിൽ ആ വിയോഗം, സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ മരണവീടായി കണ്ണീരോടെ….. ആദരാഞ്ജലികൾ നേർന്ന് പ്രിയപ്പെട്ടവർ

നടി പേർളി മാണിയും കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്.തന്റെ കുടുംബത്തിലെ ഒട്ടുമിക്ക വിശേഷങ്ങളും പേർളി ആരാധകരുമായി പങ്ക് വെക്കാറുണ്ട്. മകൾ നിലയ്ക്ക് ചുറ്റുമാണ് ഇപ്പോൾ പേളി മാണിയുടെ ലോകം. ഗർഭകാലം മുതൽ മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും വിശേഷവും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പേളി പങ്കുവെച്ചിരുന്നു
ഇന്നലെയായിരുന്നു പേളി മാണിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്നലെ തന്നെ യൂട്യൂബില്‍ വൈറല്‍ ആയിരുന്നു.
എന്നാൽ ആ വിവാഹത്തിന്റെ സന്തോഷ നിമിഷങ്ങൾ അവസാനിക്കും മുൻപ് തന്നെ പേളിയുടെ കുടുംബത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഒരു ദുഃഖവാർത്ത എത്തിയിരിക്കുകയാണ്. പേളിയുടെ പിതാവിന്റെ സഹോദരൻ ഡേവി പോളിന്റെ മരണവാർത്തയായിരുന്നു. രണ്ടു ദിവസം മുൻപ് തുടങ്ങിയ വിവാഹ ആഘോഷത്തിൽ സജീവമായി പങ്കെടുത്തിരുന്ന അങ്കിളിന്റെ പെട്ടന്നുള്ള വിയോഗം താങ്ങാൻ പറ്റാതെയായിരിക്കുകയാണ് പേളിയും കുടുംബവും.
ആലുവയിലെ പേളി മാണിയുടെ വടക്കേത്തല എന്ന വീട്ടിലാണ് ഇരുകുടുംബവും താമസിക്കുന്നത് . ചെറിയൊരു കൂട്ടുകുടുംബമാണ് താരത്തിന്റെ വീട്. ഇരുനിലയുള്ള വീടിന്റെ മുകൾനിലയിൽ മാണിയുടെ സഹോദരൻ ഡേവിയും കുടുംബവും താമസിക്കുന്നു. ഡേവി വിവാഹം കഴിച്ചത് പേളിയുടെ അമ്മയുടെ അനിയത്തിയെ. അങ്ങനെ പേളിയുടെ അച്ഛന്റെ കുടുംബവും അമ്മയുടെ കുടുംബവും ഒരു വീട്ടിലേക്കെത്തി. “14 വർഷം മുൻപ് വീടുപണിയുമ്പോൾ വേർപിരിഞ്ഞു പോകാതെ ഒരുമിച്ചുതാമസിച്ചാലോ എന്ന് പേളിയുടെ അച്ഛൻ ഡേവിയോട് ചോദിച്ചു. കേട്ടപ്പോൾ അവർക്കും പൂർണസമതം. അങ്ങനെ ഇരുനില വീട്ടിൽ രണ്ടു കുടുംബങ്ങൾ ഒന്നായി കഴിയാൻ തുടങ്ങിയത് . ഇന്ന് ഈ ഒരു വിയോഗം ആ കുടുംബത്തിൽ എങ്ങനെ സഹിക്കാനാകാനുമെന്നറിയില്ല. ആർക്കും ആശ്വസിപ്പിക്കാൻ പോലും ആകാതെ പേളിയുടെ കുടുംബം.
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ പേളിയും സഹോദരി റേച്ചലും വിവാഹ ഒരുക്കങ്ങളുടെ വിശേഷങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പങ്കു വയ്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ വിവാഹതീയതി കൃത്യമായി അറിയിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു
പേളി മാണിയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് ഏറെ പരിചിതയാണ് പേളിയുടെ സഹോദരി റേച്ചൽ മാണിയും. ഫാഷൻ ഡിസൈനർ കൂടിയായ റേച്ചലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. തനിക്കൊരു കൂട്ടുകാരിയാണ് റേച്ചൽ എന്ന് പേളി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. റേച്ചൽ ഡിസൈൻ ചെയ്ത ഡ്രസ്സുകളും ഇടയ്ക്ക് പേളി ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പരിചയപ്പെടുത്താറുണ്ട്. പേളിയെ പോലെ ഫാഷണബിളാണ് റേച്ചലും. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ റേച്ചൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ ഏറെ ആരാധകരുമുണ്ട്. റൂബൻ ബിജി തോമസാണ് റേച്ചലിന്റെ വരന്. കഴിഞ്ഞ ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയിലായിരുന്നു റേച്ചലിന്റെ വിവാഹനിശ്ചയം. നിശ്ചയത്തിന്റെ ചിത്രങ്ങൾ പേളി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...