രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സ്റ്റൈല്‍ മന്നന് രജനികാന്ത്. രജനി മക്കള്‍ മണ്ട്രം പിരിച്ചുവിട്ടു. രാഷ്ട്രീയ കൂട്ടായ്മയില്‍ നിന്നും മാറി, ആരാധക കൂട്ടായ്മയായി തുടരാന്‍ ചെന്നൈയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ രജനികാന്ത് നിര്‍ദ്ദേശം നല്കി. മണ്‍ട്രത്തിലെ പലരും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറിയ സാഹചര്യത്തിലാണ് രജനി മക്കള്‍ മണ്ട്രം പിരിച്ചുവിട്ടത്.
രാഷ്ട്രീയ കൂട്ടായ്മയെന്ന നിലയില്‍ ഇനി മുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ആരാധക കൂട്ടായ്മയായി തുടരാനും രജനി നിര്‍ദ്ദേശം നല്കി. നേരത്തെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതുവര്‍ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ ആരോഗ്യനില മോശമായതോടെ താരം തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ആരോഗ്യനില മോശമായത് ദൈവത്തിന്റെ മുന്നറിയിപ്പായാണ് കരുതുന്നതെന്നും തന്നെ വിശ്വസിച്ച് ഇറങ്ങുന്നവരെ ബലിയാടുകളാക്കാന്‍ ഉദ്ദേശമില്ലെന്നും പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുന്നുവെന്നുമായിരുന്നു അന്ന് രജനികാന്ത് വ്യക്തമാക്കിയത്.
ഇതിനു പിന്നാലെ തമിഴ്നാട്ടിലുടനീളം ആരാധകരുടെ പ്രതിഷേധമുയര്‍ന്നു. സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു ഈ വിഷയം. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍ താരം.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...