സുമനസ്സുകളുടെ സഹായം തേടി വൃക്കരോഗം ബാധിച്ച നടി അനായ സോണി. അടിയന്തരമായി വൃക്ക മാറ്റിവച്ചില്ലെങ്കില്‍ ജീവന് നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് താരം ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
2015 ല്‍ ഇരുവൃക്കകളും തകരാറിലായതോടെ അനായയ്ക്ക് പിതാവ് വൃക്ക ദാനം ചെയ്തിരുന്നു. എന്നാല്‍ ആറ് വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ദാനം ലഭിച്ച വൃക്കയും തകരാറിലായിരിക്കുകയാണ്. കൊവിഡ് പിടിപ്പെട്ടതോടെ ഡയാലിസിസിനും ചികിത്സയ്ക്കും നിവൃത്തിയില്ലാതെ ആയിരിക്കുകയാണ് നടിയുടെ കുടുംബം.
“ഞാൻ 2015 മുതൽ ഒരു വൃക്കയിലാണ് ജീവിക്കുന്നത്. എന്റെ രണ്ട് വൃക്കകളും 6 വർഷം മുമ്പ് തന്നെ പ്രവർത്തന രഹിതമായിരുന്നു. ശേഷം അച്ഛൻ എനിക്ക് ഒരു വൃക്ക ദാനം ചെയ്തു. എന്നാൽ അധികം വൈകാതെ ആ വൃക്കയും തകരാറിലായി. ഇപ്പോൾ എനിക്ക് ഒരു പുതിയ വൃക്ക മാറ്റിവയ്ക്കേണ്ടതുണ്ട്. അതിന് സാമ്പത്തികപരമായി സഹായം ആവശ്യമുണ്ട്’, ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അനായ പറയുന്നു.
ഡയാലിസിസ് ഇതുവരെ ആരംഭിച്ചിട്ടില്ല, അതിന് കുറച്ച് സമയമെടുക്കും. ഞങ്ങൾക്ക് ഒരു ദാതാവിനെയും ആവശ്യമാണ് എന്നും അനായ വ്യക്തമാക്കി. നാംകരണ്‍, ക്രൈം പട്രോള്‍ തുടങ്ങിയ സീരീസുകളിലൂടെ ശ്രദ്ധനേടിയ താരമാണ് അനായ.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...