പാടാത്ത പൈങ്കിളിയിൽ നിന്ന് ദേവയായി സൂരജ് ഇപ്പോഴില്ലെങ്കിലും ആരാധകരുടെ സ്നേഹത്തിന് ഇപ്പോഴും ഒരു കുറവ് സംഭവിച്ചിട്ടില്ല സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സൂരജ് പങ്കുവെക്കാറുള്ള വീഡിയോകളും ചിത്രങ്ങളും എല്ലാം ആരാധകർ ഇരുകൈകളും നീട്ടിയാണ് വരവേൽക്കാറുള്ളത്.
ഇപ്പോഴിതാ സൂരജ് പങ്കുവെച്ച ഒരു ചിത്രം ചിരി പടർത്തുന്നതാണ്. താടിയ്ക്കിടയിൽ അവിടിവിടെയായി ചെടികൾ കുത്തി നിർത്തിയുള്ള ചിത്രമാണ് പങ്കിട്ടിരിക്കുന്നത്. ‘ഞാനൊരു പ്രകൃതിസ്നേഹിയാണ്… ശോ… ഈ പ്രകൃതിയുടെ ഓരോ വികൃതികൾ’ എന്ന തലക്കെട്ടോടെയാണ് താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
രസകരമായ നിരവധി കമൻ്റുകളുമായി ആരാധകരുമെത്തിക്കഴിഞ്ഞു. ‘ഇങ്ങനെ പോയാൽ താടിയിലും മുടിയിലുമൊക്കെ കിളികളും കൂടുകൂട്ടും, എന്നാ കോലമാ സൂരജേ ഇത്, വട്ടായോ?’ തുടങ്ങി ഒട്ടനവധി കമൻ്റാണ് വരുന്നത്. താടിയും മുടിയും വെട്ടിയൊതുക്കാൻ ഒരു കൂട്ടർ പറയുമ്പോൾ ഇതിലും ഭംഗി ഉണ്ടെന്ന് പറയുകയാണ് മറ്റൊരു കൂട്ടം ആരാധകർ.
പരമ്പര വളരെ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു സീരിയലിൽ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. നായകനായ ദേവയെ അവതരിപ്പിച്ച സൂരജ് ആരോഗ്യപ്രശ്നങ്ങൾ അലട്ടിയതിനെ തുടർന്ന് പരമ്പരയില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ പകരക്കാരനായി ലക്ജിത്ത് എത്തുകയും ചെയ്തെങ്കിലും ആരാധകർക്ക് സൂരജ് തന്നെ വേണമെന്നായിരുന്നു. പക്ഷേ പരമ്പരയിൽ താനിനി ഉണ്ടാവില്ലെന്ന് സൂരജ് വ്യക്തമാക്കുകയും ചെയ്തിരുന്നു
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മൂന്നാം തവണയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. വൈസ് പ്രസിഡന്റായി സിയാദ് കോക്കറും ജനറൽ സെക്രട്ടറിയായി...