‘ഡയറക്ടര്‍ സര് ബ്രോ ഡാഡിയുടെ വര്‍ക്കിലാണ്, ചിത്രങ്ങള്‍ പങ്കുവെച്ച് ബ്രോ ഡാഡിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സുപ്രിയ മേനോന്
Published on

നടനായി മാത്രമല്ല, സംവിധായകനായും തനിക്ക് തിളങ്ങാന്‍ സാധിക്കുമെന്ന് തെളിയിച്ച താരമാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്.
രണ്ടാമതും പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിലും മോഹന്‍ലാല്‍ തന്നെയാണ് നായകന്. കഴിഞ്ഞ ദിവസമാണ് ബ്രോഡാഡിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താരം പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ ബ്രോ ഡാഡിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഭാര്യ സുപ്രിയ മേനോന്.
‘ഡയറക്ടര്‍ സര് ബ്രോ ഡാഡിയുടെ വര്‍ക്കിലാണ്. ചിത്രീകരണം ഉടന്‍ തുടങ്ങും. സയലന്‍സ് പ്ലീസ്’ എന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ചിത്രവും സുപ്രിയ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കും. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്ശന്, മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിന് ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.
അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ തന്നെ ആരംഭിക്കുമെന്നും പൃഥ്വിരാജ് അറിയിച്ചിരുന്നു.
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...
2007ൽ അൻവർ റഷീദിൻറെ സംവിധാനത്തിൽ, മണിയൻ പിള്ള രാജു നിർമ്മിച്ച് പുറത്തിറങ്ങിയ, മോഹൻലാൽ നിറഞ്ഞാടിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഛോട്ടാ മുംബൈ....
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ. ബിനുൽ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...